ഒരുപാട് ഹെയർ പ്രോബ്ലംസ് അനുഭവിക്കുന്ന നമ്മുടെ ഇടയിൽ ഉണ്ട്.. ഇന്ന് എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അതായത് മുടികൊഴിച്ചിൽ അതുപോലെ മുടിക്ക് ഒട്ടും വളർച്ചയില്ല.. മുടിയെല്ലാം പൊട്ടിപ്പോവുക എന്നിങ്ങനെ ഉള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ധാരാളം പേരുണ്ട്.. പലരും മുടി വളരാനുള്ള മാർഗങ്ങൾ പരീക്ഷിക്കുമ്പോൾ മുടി കൊഴിഞ്ഞുപോകുന്നു എന്ന പരാതികളും പറയാറുണ്ട്.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് മുടികൊഴിച്ചിൽ മാറ്റി മുടി നല്ല ആരോഗ്യത്തോടെയും കട്ടിയോടെയും വളരാൻ സഹായിക്കുന്ന..
മുടിയിൽ ഉണ്ടാകുന്ന മുടിക്കായ എല്ലാം പൂർണമായും മാറ്റാൻ സഹായിക്കുന്ന ഒരു അടിപൊളി എണ്ണ അങ്ങനെ നമുക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ്.. നമ്മൾ സാധാരണ കാച്ചിയ എണ്ണ ഉണ്ടാക്കുമ്പോൾ അതിന് ഒരുപാട് സാധനങ്ങൾ ആവശ്യമാണ്.. എന്നാൽ നമ്മൾ ഇന്ന് ഈ എണ്ണ തയ്യാറാക്കുവാൻ വെറും മൂന്ന് ചേരുവകൾ മാത്രം മതി.. ഇത് തയ്യാറാക്കുന്ന നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു ഇരുമ്പ് ചട്ടിയാണ്.. അതിനുശേഷം വേണ്ടത് 200 ml ശുദ്ധമായ വെളിച്ചെണ്ണയാണ്..
പാക്കറ്റ് എണ്ണ കഴിവതും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.. ഇനി നമുക്ക് വേണ്ടത് ഉലുവയാണ്.. ഇത് നമ്മുടെ മുടി സ്ട്രോങ്ങായി വളരുവാനും താരൻ പ്രശ്നങ്ങൾ കുറയ്ക്കുവാനും സഹായിക്കുന്നു.. അതുപോലെ മുടിക്കായ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.. ഇനി വേണ്ടത് കടുക്കാത്തോൽ ആണ്.. ഇതെല്ലാം ആയുർവേദ കടകളിലും ലഭ്യമാണ്.. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഏറ്റവും ഉത്തമമായ ഔഷധമാണ്.. ഇത് വേണമെങ്കിൽ നിങ്ങൾക്ക് പൊടിച്ചും ചേർക്കാവുന്നതാണ്.. ഇത് നിങ്ങൾ ദിവസവും ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന എല്ലാ ഹെയർ പ്രോബ്ലംസ് മാറിക്കിട്ടും..