ഹൃദ്രോഗങ്ങൾ വരാതിരിക്കാനും ഹാർട്ടിന്റെ ആരോഗ്യം വർധിക്കാനും അറിഞ്ഞിരിക്കേണ്ട ഭക്ഷണക്രമങ്ങൾ.. എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഭക്ഷണക്രമങ്ങളും ഹൃദ്രോഗങ്ങളും എന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. പലർക്കും ഇന്ന് എന്ത് ഭക്ഷണങ്ങൾ കഴിക്കണം എന്നതിനെ കുറിച്ച് വലിയൊരു മനപ്രയാസം ഉണ്ടാകാറുണ്ട്.. ഒരു രോഗി ഹോസ്പിറ്റലിൽ വന്നു ഡോക്ടറെ കണ്ട ശേഷം പലപ്പോഴും അവരുടെ രോഗം വിവരങ്ങൾ എല്ലാം പറയുകയും ലോകത്തിൻറെ ചികിത്സകളെ കുറിച്ച് സംസാരിക്കുകയും മരുന്നുകൾ കുറിപ്പ് എഴുതി കൊടുക്കുകയും ചെയ്തു ശേഷം രോഗി പുറത്തേക്ക് പോകാൻ തുടങ്ങുന്ന സമയത്ത് അവരുടെ കൂടെ വന്ന ഒരാൾ ഡോക്ടറോട് ചോദിക്കുകയാണ് ഇദ്ദേഹത്തിന് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം.. അപ്പോഴാണ് നമ്മൾ ഇദ്ദേഹത്തിൻറെ ഒരു ഭക്ഷണ രീതികളെക്കുറിച്ച് നന്നായി ആലോചിക്കുന്നത്..

ഇങ്ങനെ നമ്മൾ അതിനെക്കുറിച്ച് വളരെ വിശദമായി സംസാരിക്കാൻ കഴിയാറില്ല.. ഇങ്ങനെ തിരക്കുപിടിച്ചതുപോലെ പറയുമ്പോൾ പല രോഗികൾക്കും അവരുടെ കൂടെ വന്ന ആളുകൾക്കും മനസ്സിലാവില്ല.. അതുകൊണ്ടുതന്നെയാണ് പലരും അവരുടെ ഭക്ഷണക്രമത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാത്തത്.. ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ട ഒന്നാണ്.. 20% ത്തോളം രോഗികളിൽ രോഗം മൂർച്ഛിക്കുന്നതും അതുപോലെതന്നെ പുതുതായി രോഗങ്ങൾ ഉണ്ടാകുന്നതും അത് മൂലം തെറ്റായ ഭക്ഷണക്രമങ്ങൾ ഉണ്ടാകുന്നു എന്നതും ആണ് പല ശാസ്ത്രജ്ഞന്മാരും കണ്ടുപിടിച്ചിരിക്കുന്നത്..

അത് കഴിഞ്ഞ് ഇപ്പോൾ ഒരു രോഗിയെ പരിശോധന കഴിഞ്ഞിട്ട് ചോദിക്കുമ്പോൾ ഞാൻ ആരോഗ്യത്തോടെ സമാധാനപരമായിട്ട് കസേരയിൽ ഇരിക്കാൻ പറഞ്ഞു ശേഷം ഞാൻ പറയാൻ പോകുന്നത് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം എന്നതിനെക്കുറിച്ചാണ് അല്ലാതെ എന്ത് കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ച് അല്ല..കാരണം നമ്മൾ പലപ്പോഴായി രോഗികളുടെ അത് കഴിക്കരുത് ഇത് കഴിക്കരുത് എന്ന് പറയുമ്പോൾ അവർക്ക് വല്ലാത്ത ഒരു വിഷമം ഉണ്ടാവും.. കാരണം അവരെ ഇത്രയും ഭക്ഷണങ്ങൾ കഴിക്കാതെ എങ്ങനെയിരിക്കും.. നമുക്ക് കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങളാണ് പച്ചക്കറികളും പഴങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *