ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങളെല്ലാവരും പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിനെ പറ്റി കേട്ടിട്ടുണ്ടാവും.. ഇന്ന് നമ്മുടെ നാട്ടിലെ പുരുഷന്മാരിൽ ഈ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വളരെയധികം കുറഞ്ഞുവരുന്നു എന്നുള്ളതുകൊണ്ടാണ് ഇത്തരം ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചത്.. പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് എന്തുകൊണ്ടാണ് കുറയുന്നത്..
അതിനായിട്ട് നമ്മൾ ഭക്ഷണം രീതികളിൽ കൂടുതൽ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും കൂടിയാണ് എന്നെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.. ഒരു ആൺകുട്ടി പുരുഷനായി മാറുന്നതിന്റെ പ്രധാനപ്പെട്ട പ്രവർത്തനം നിയന്ത്രിക്കുന്നത് പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ആണ്.. ഈ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവ് എന്തുകൊണ്ടാണ് ആളുകളിൽ കുറയുന്നത്.. അതിന് പല കാരണങ്ങളുമുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ചില പോഷകങ്ങളുടെ കുറവ് ആണ്..
പോഷകങ്ങളുടെ കുറവ് അല്ലെങ്കിൽ പോഷകങ്ങൾ ഇല്ലാതെ വരുമ്പോൾ നമ്മുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം കുറയുകയാണ് ചെയ്യുന്നത്.. അതുപോലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്നു പറയുന്നത് നമുക്ക് വ്യായാമം ഇല്ലാത്ത ഒരു ജീവിതശൈലിയാണ് ഇന്ന് മിക്ക ആളുകളും മുന്നോട്ടു കൊണ്ടുപോകുന്നത്.. മിക്ക ആളുകളുടെയും ജോലിയും അതുപോലെ ഉള്ളതാണ്.. കസേരയിൽ ഇരുന്നുകൊണ്ടാണ് പലരും ജോലി ചെയ്യുന്നത്.. അധ്വാനിക്കുന്ന മനുഷ്യർ ഇന്ന് പലരും കുറവാണ്.. അവർക്ക് ശരിയായ വ്യായാമം കിട്ടുന്നില്ല..