ഇന്ന് നമ്മുടെ ചർച്ച ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ ചെയ്ത വീഡിയോസ് എല്ലാം വൃക്ക രോഗങ്ങളെ കുറിച്ചും.. അതുപോലെ വൃക്ക രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച്.. അതുപോലെ ഭക്ഷണ രീതികളെ കുറിച്ചും എല്ലാം നമ്മൾ സംസാരിച്ചിരുന്നു.. പക്ഷേ ഇന്ന് അതിലും വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ ലോകത്തിലുള്ള ജനങ്ങളിൽ മൂന്നിൽ ഒരുഭാഗവും ആളുകളെ കാർന്നുതിന്ന.. മനുഷ്യരെ നിശബ്ദരായി കൊല്ലുന്ന ഒരു രോഗം തന്നെയാണ് പ്രമേഹം എന്നു പറയുന്നത്..
അത് ഏകദേശം 1500 ബി സി മുതൽ കേരളത്തിൽ അറിയപ്പെട്ട തുടങ്ങി.. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് അതിൻറെ വരും വരായികയെ കുറിച്ച് ഡോക്ടർമാർ പഠിക്കാനും.. 1925 നു ശേഷമാണ് ഇൻസുലിൻ ഒരു ചികിത്സാ രീതിയായി വന്നത്.. ഇതൊക്കെയാണെങ്കിലും ഇത്രയും വർഷം ഈ രോഗത്തെക്കുറിച്ച് അറിഞ്ഞിട്ടും ചികിത്സകളും ലഭിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 40 വർഷങ്ങൾ ആയിട്ടാണ് മനുഷ്യർ അതിനെ ഒരു ഗൗരവമുള്ള വിഷയമായി കണ്ടുതുടങ്ങിയത്.. എന്നാൽ ഈ ഒരു കാലഘട്ടത്തിൽ കഴിഞ്ഞ ഒരു പത്തുവർഷത്തിൽ ഈ രോഗത്തെ വളരെ നിസ്സാരമായി കരുതുന്ന ആളുകളെയാണ് നമ്മൾ കണ്ടുവരുന്നത്..
ഇപ്പോൾ ക്ലിനിക്കുകളിൽ മറ്റെന്തെങ്കിലും രോഗങ്ങൾക്കായി വരുന്ന രോഗികളിൽ 40 മുതൽ 50 ശതമാനം വരെയുള്ള രോഗികൾക്ക് പ്രമേഹം എന്ന രോഗം ഉള്ളതായിട്ടാണ് കണ്ടെത്തുന്നത്.. അതായത് നമ്മൾ അറിയാതെ തന്നെ നമ്മുടെ ശരീരത്തിനുള്ളിലേക്ക് പ്രമേഹം വരുന്നു.. അത് നമ്മൾ അറിയാതെ പോകുകയും ചെയ്യുന്നു.. 50% രോഗികളിലും രോഗം ഉണ്ടെങ്കിലും അവർ അത് അറിയാതെ പോകുന്നു.. മറ്റ് രോഗങ്ങൾക്കായി ആശുപത്രിയിൽ വരുമ്പോൾ പ്രമേഹം ഉണ്ടെന്ന് കണ്ടുപിടിക്കുന്നു..