നമ്മുടെ ജീവിതത്തിൽ ശരിക്കും ആരെയൊക്കെയാണ് വിശ്വസിക്കേണ്ടത്.. ഇത്തരം സ്വഭാവ ലക്ഷണം ഉള്ളവരെ തീർച്ചയായും ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു വളരെ പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ജീവിതത്തിൽ പല സമയങ്ങളിൽ അല്ലെങ്കിൽ സാഹചര്യത്തിൽ നമ്മൾ മാനസികമായി തളർന്നു പോകുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടാവാം.. ഈ അവസ്ഥ നമ്മളെല്ലാവരും കടന്നുവന്നവരായിരിക്കും.. അത് ചിലപ്പോൾ പല ആളുകളുടെയും നമ്മുടെ അടുത്തുള്ള സമീപനമാകാം അല്ലെങ്കിൽ അവർ പറയുന്ന വാക്കുകൾ ആവാം അല്ലെങ്കിൽ അവർ ചതിച്ചു എന്നുള്ള ഒരു തോന്നൽ ആവാം..

അതുപോലെ വിശ്വസിച്ച് അവർ നമ്മളെ ചതിച്ചു എന്നുള്ള തോന്നൽ വരെ ആവാം.. ഇങ്ങനെ ഒട്ടനവധി കാരണങ്ങൾ ഉണ്ടാവും അത് ചിലപ്പോൾ സാമ്പത്തികമായ നഷ്ടങ്ങൾ അല്ലായിരിക്കും പക്ഷേ ഇത്തരക്കാർ നമ്മളോട് പറയുന്ന ഒരു വാക്ക് ആയിരിക്കും ചിലപ്പോൾ നമ്മളെ വേദനിപ്പിക്കാറുള്ളത്..അപ്പോൾ നമ്മുടെ ശാരീരികമായ ഒരു ഹെൽത്ത് വച്ചുനോക്കുമ്പോൾ നമ്മുടെ മനസ്സും ശരീരവും പരസ്പരം കണക്ടഡ് ആയതുകൊണ്ട് തന്നെ മനസ്സിന് എന്ത് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടോ അതിന്റെ ഇരട്ടി തന്നെ ശരീരത്തിന് ഉണ്ടാവും..

അതുകൊണ്ടുതന്നെ പല ആളുകളിലും ഉള്ള ശരീരവേദന മുട്ടുവേദന.. ക്ഷീണം തുടങ്ങിയവയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് വെച്ചാൽ ഡിപ്രഷൻ അതുപോലെതന്നെ ടെൻഷൻ വരുന്ന സമയത്ത് ഇവർ നല്ലപോലെ ഭക്ഷണം കഴിക്കും.. അപ്പോൾ എന്ത് സംഭവിക്കും ശരീരഭാരം കൂടും.. പക്ഷേ ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ആരെയൊക്കെ നമ്മൾ വിശ്വസിക്കണം.. ആരെയൊക്കെ വിശ്വസിക്കാൻ പാടില്ല.. ആരുടെ അടുത്താണ് കൂടുതൽ അകലം പാലിക്കേണ്ടത് എന്നുള്ള വിഷയങ്ങളെ കുറിച്ചാണ്..

Leave a Reply

Your email address will not be published. Required fields are marked *