നമ്മുടെ ശരീരത്തിലെ തന്നെ ഏറ്റവും ഭാരം ഏറിയ ഒരു അവയവമാണ് കരൾ അല്ലെങ്കിൽ ലിവർ എന്നുപറയുന്നത്.. ഏകദേശം ഒരു ഒന്നര കിലോ ഭാരം വരും നമ്മുടെ ലിവറിന്.. നമ്മുടെ ശരീരത്തിൽ നടക്കുന്ന ഒരുപാട് പ്രധാനപ്പെട്ട ഫംഗ്ഷനുകൾ കരൾ മൂലമാണ് നടത്തുന്നത്.. ഏകദേശം 500ല്‍ പരം ഫംഗ്ഷനുകളാണ് കരൾ നമ്മുടെ ശരീരത്തിൽ കൂടി ചെയ്യുന്നത്.. ഇത്തരം പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്ന ഒരു പ്രധാനപ്പെട്ട അവയവം ഒരു ദിവസം മുടങ്ങി പോയാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ.. അങ്ങനെ മുടങ്ങുകയോ എന്തെങ്കിലും അതിന് പ്രശ്നങ്ങൾ വരികയോ ചെയ്താൽ യഥാർത്ഥത്തിൽ ഒരു ലക്ഷണവും കാണിക്കാത്ത ഒരു അവയവം കൂടിയാണ് കരൾ എന്നു പറയുന്നത്..
അതുതന്നെയാണ് ഇതിൻറെ ഏറ്റവും ഒരു നെഗറ്റീവ് വശം.. ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ലിവറിൽ കോമൺ ആയി കാണപ്പെടുന്ന ഒരു രോഗം അഥവാ ഫാറ്റി ലിവർ എന്ന അസുഖത്തെക്കുറിച്ച് ആണ്.. ഇന്ന് ഏകദേശം 60% ത്തോളം ആളുകളിൽ ഫാറ്റി ലിവർ എന്ന അസുഖം കണ്ടുവരുന്നുണ്ട്.. നമുക്ക് ഇന്ന് ഫാറ്റി ലിവർ എന്താണ് എന്നും.. അതെങ്ങനെയാണ് നമുക്ക് വരുന്നത് എന്നും.. അത് മാറ്റിയെടുക്കാനുള്ള കുറച്ചു പരിഹാരം മാർഗങ്ങളും നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം..
നമ്മുടെ ശരീരത്തിൽ ലിവർ ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഫംഗ്ഷൻ ആണ് നമ്മുടെ ബ്ലഡ് പ്യൂരിഫൈ ചെയ്യുക എന്നത്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ഫാറ്റ് സ്റ്റോറ് ചെയ്യാനും അതുപോലെ പ്രധാനപ്പെട്ട വൈറ്റമിൻസ് മിനറൽസ് എല്ലാം അബ്സോർബ് ചെയ്യാനും.. അതുപോലെ നമ്മുടെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായതെല്ലാം നൽകാനും എല്ലാം ലിവർ ഫംഗ്ഷനാണ്..
അതുപോലെതന്നെ മറ്റ് അനേകം ഫംഗ്ഷനുകൾ ലിവർ ചെയ്യുന്നുണ്ട്.. പക്ഷേ ഇതിൻറെ ഒരു പ്രധാനപ്പെട്ട പ്രശ്നം എന്നു പറയുന്നത് ലിവറിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ അതിന്റെ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കില്ല.. ആദ്യം തന്നെ ഫാറ്റ് ലിവർ എന്നു പറയുമ്പോൾ നമ്മുടെ ലിവറിൽ കൊഴുപ്പ് അമിതമായി അടിഞ്ഞു കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്..