ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പല വീഡിയോകളിലും ഞാൻ തൈറോയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ ഹൈപ്പോതൈറോഡിസം അതുപോലെ ഹൈപ്പർ തൈറോയിസം എന്ന രീതിയിൽ പറയുക എന്നല്ലാതെ അതിനകത്ത് ഹാശിമോട്ടോസ് മോട്ടോഴ്സ് തൈറോയ്ഡൈറ്റിസ്.. തുടങ്ങിയ ആന്റി ബോഡി പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോൾ അതിൻറെ ഭാഗമായിട്ട് ഒരുപാട് ആളുകൾ ആൻറി ബോഡി പോയി പരിശോധിക്കുകയും അപ്പോൾ നോർമലായി തൈറോയ്ഡിന് മരുന്ന് കഴിക്കുന്ന ആളുകൾക്ക് ആൻറി ബോഡി കൂടി കണ്ടു കഴിയുമ്പോൾ നമ്മുടെ ട്രീറ്റ്മെൻറ് ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടറെ പോയിട്ട് ഈ ടെസ്റ്റ് കാണിക്കുമ്പോൾ അവര് പറയാറുണ്ട് ആൻറി ബോഡിക്ക് ട്രീറ്റ്മെൻറ് ഇല്ല.. ഇതിനെ നോർമൽ ആയിട്ടുള്ള തൈറോയ്ഡിന് കഴിക്കുന്ന മരുന്നുകൾ തന്നെ കഴിച്ചാൽ മതിയാകും എന്നൊക്കെ..
പക്ഷേ ഇതിന് പിന്നിലെ പ്രശ്നം എന്താണെന്ന് വെച്ചാൽ നമ്മൾ നോർമലായി കഴിക്കുന്ന തൈറോയ്ഡിന്റെ മരുന്നുകൾ അതിനകത്ത് നമുക്ക് 20% മാത്രമേ ഗുണങ്ങൾ ലഭിക്കുന്നുള്ളൂ.. ബാക്കി 80 ശതമാനവും ഇതിനകത്തുള്ള എല്ലാ പ്രശ്നങ്ങളും അവർക്ക് വരും.. അവരോട് തൈറോയ്ഡ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയും പക്ഷേ മരുന്നു കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയും.. പക്ഷേ അതിൻറെ ഒപ്പം മുടികൊഴിച്ചിൽ ഉണ്ടോ ചോദിച്ചാൽ ഉണ്ട് അതുപോലെ ടെൻഷൻ ഉണ്ട് .. ശരീരഭാരം കൂടുന്നുണ്ട് അതുപോലെ മസിലുകൾക്ക് ജോയിന്റുകൾക്ക് വേദനകൾ ഉണ്ട്.. തുടങ്ങിയ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ട് പക്ഷേ തൈറോയ്ഡിന് മരുന്നും കഴിക്കുന്നുണ്ട്..
അപ്പോൾ ഇത്തരം കണ്ടീഷനുകളിലാണ് ഞാൻ അവരോട് ആന്റിബോഡി പരിശോധിക്കാൻ പറയുക.. നിങ്ങൾ ആന്റിബോഡി പരിശോധിച്ചാൽ നിങ്ങൾക്ക് റിസൾട്ട് ഹൈ ആണെങ്കിൽ അവരോട് ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ പറയും.. ഭക്ഷണം മാറ്റിവെക്കുന്ന സമയത്ത് ഇപ്പോൾ ഞാൻ പരിശോധിക്കുന്ന ഒരാളാണെങ്കിൽ എൻറെ മുന്നിൽ ഇരിക്കുമ്പോൾ അവരുടെ ഹൈറ്റ് വെയിറ്റ് എല്ലാം നോക്കി എനിക്ക് പറയാൻ സാധിക്കും അവർക്ക് ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് അല്ലെങ്കിൽ കഴിക്കേണ്ടത് എന്നൊക്കെ..