ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എല്ലാവർക്കും അറിയാൻ താല്പര്യമുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് ശരിക്കും നമ്മൾ റൊമാൻറിക് ആണോ.. കാരണം എന്താണെന്ന് വെച്ചാൽ ഒരുപാട് സാഹചര്യങ്ങളിൽ നമ്മുടെ ഇഷ്ടം പ്രകടിപ്പിക്കാൻ പറ്റാതെ പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.. ചിലര് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും ചിലർ ഭയങ്കര മുരട് സ്വഭാവമായിരിക്കും.. അവർ ഒട്ടും ചിരിക്കാറില്ല.. ഒട്ടും കെയർ ചെയ്യാറില്ല പക്ഷേ ഉള്ളിൽ ഭയങ്കര സ്നേഹം ആയിരിക്കും.. അത് ചിലപ്പോൾ കുട്ടികളോട് ആവാം അല്ലെങ്കിലും മാതാപിതാക്കളോട് ആവാം അല്ലെങ്കിൽ ഭർത്താവിനോട് ആവാൻ ഭാര്യയോട് ആവാം..
ചിലർ സൗഹൃദങ്ങളിൽ പോലും അങ്ങനെയാണ്.. ഉള്ളിൽ ഭയങ്കര സ്നേഹം ആയിരിക്കും പക്ഷേ അവർക്ക് പ്രകടിപ്പിക്കാൻ ഒട്ടും കഴിയാറില്ല അല്ലെങ്കിൽ അറിയില്ല.. അങ്ങനെ സ്നേഹം അറിയാതെ പോകുമ്പോൾ അവർക്ക് ഒരുപാട് നഷ്ടങ്ങൾ സംഭവിക്കാറുണ്ട്.. ശരിക്കും നമ്മൾ റൊമാൻറിക് ആണോ കാരണം ഒരുപാട് കുടുംബങ്ങളിൽ ഉള്ളിൽ സ്നേഹം ഇല്ലാത്തതുകൊണ്ട് മാത്രം ഒരുപാട് രോഗങ്ങൾ ഇന്ന് വരുന്നുണ്ട്.. കാരണം എന്താണെന്ന് വെച്ചാൽ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ആരും ഇല്ല..
ചില രോഗികൾ ക്ലിനിക്കിൽ വന്ന് പറയാറുണ്ട് ഡോക്ടർമാർക്ക് പോലും എന്റെ രോഗം മനസ്സിലാകുന്നില്ല എന്ന്.. അവർ പറയുകയാണ് ഇത് മാനസികമാണ് എന്ന്.. ഇത് കേട്ടുകൊണ്ട് ഞാൻ വീട്ടിലേക്ക് വരുമ്പോൾ വീട്ടുകാരും എന്നോട് പറയുന്നത് ഇതുതന്നെയാണ്.. എനിക്ക് എന്തോ മാനസിക പ്രശ്നമാണ് എന്നൊക്കെ.. യഥാർത്ഥത്തിൽ എനിക്ക് ശരിക്കും മാനസിക പ്രശ്നം ഉണ്ടോ എന്ന് ചോദിക്കുന്ന ആളുകൾ ഉണ്ട്..
കാരണം എന്താണെന്ന് വെച്ചാൽ നമുക്ക് ഉണ്ടാകുന്ന വേദനകളും സങ്കടങ്ങളും ബുദ്ധിമുട്ടുകളും ഒന്നും തൊട്ടടുത്തുള്ള ആളുകൾക്ക് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല അല്ലെങ്കിൽ കഴിയുന്നില്ല.. ചില സ്ത്രീകളിൽ വന്നു പറയാറുണ്ട് മെല്ലെ ദേഹത്ത് ഒന്ന് തട്ടുമ്പോഴേക്കും വേദനിച്ചുകൊണ്ട് അങ്ങനെ ചെയ്യരുത് എന്ന് പറയുമ്പോൾ അവർ പറയാറുണ്ട് വെറുതെ പറയരുത് വെറുതെ തട്ടുമ്പോഴേക്കും ഇങ്ങനെ വേദനിക്കുമോ എന്നൊക്കെ..