ഇന്ന് ഒരുപാട് പേര് പല്ല് സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.. അതായത് പല്ല് പൊങ്ങുക.. അതുപോലെ പല്ല് കൾക്ക് ഇടയിൽ ഗ്യാപ്പ് വരിക.. പല്ലുകൾ ക്രമം തെറ്റി വരിക.. ഇതെല്ലാം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കുട്ടികളെ പറ്റിയുള്ള ഒരു ടെൻഷൻ തന്നെയാണ്.. യുവാക്കളെ അല്ലെങ്കിൽ യുവതികളെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവിതത്തിലെ ആത്മവിശ്വാസം തകർക്കുന്ന പ്രശ്നവും അല്ലെങ്കിൽ സൗന്ദര്യ പ്രശ്നങ്ങളും ഒക്കെ ആണ്.. അത് കൂടാതെ മധ്യവയസ്കരായ ആളുകൾക്ക് വരെ അതൊരു ആത്മവിശ്വാസക്കുറവിന്റെ പ്രശ്നങ്ങളായി മാറുന്നു..
ഇത്തരം ആളുകളിൽ ഞാൻ പ്രധാനമായും ശ്രദ്ധിച്ചിരുന്ന ഒരു കാര്യം ഇതിൽ കൂടുതലും ചികിത്സയ്ക്ക് വരുന്നത് ആത്മവിശ്വാസത്തിന്റെ പ്രശ്നം കൊണ്ടാണ്.. അവരോട് സംസാരിക്കുമ്പോൾ എനിക്ക് മനസ്സിലാവുന്ന കാര്യം പല്ലുകൾക്ക് പ്രശ്നമുണ്ടെങ്കിൽ പോലും ആത്മവിശ്വാസത്തിന്റെ കുറവ് ധാരാളം ഉണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത് പല്ലുകൾ എന്തുകൊണ്ടാണ് ഇങ്ങനെ പൊങ്ങി വരുന്നത് അല്ലെങ്കിൽ പല്ലുകൾക്കിടയിൽ എന്തുകൊണ്ടാണ് ഗ്യാപ്പ് ഉണ്ടാവുന്നത്..
അല്ലെങ്കിൽ പല്ല് എന്തുകൊണ്ടാണ് ക്രമം തെറ്റി വരുന്നത്.. ഇത്തരം വിഷയങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് പല്ലുകൾക്ക് താഴെയുള്ള താടി എല്ലുകളെ കുറിച്ചാണ്.. ആദ്യം തന്നെ മുകളിലത്തെ താടിയെല്ലും അതുപോലെ താഴത്തെ താടിയെല്ലും ആണ് ഉള്ളത്..
ഇതിനെ നമ്മൾ കീഴ്ത്താടി അതുപോലെ മേൽ താടി എന്ന് പറയുന്നു.. ഈ രണ്ട് താടികളിലും ആയിട്ട് പാൽപല്ലുകൾ ആയിട്ട് 20 എണ്ണവും ഉണ്ടാവും അതായത് പത്തെണ്ണം മുകളിലും 10 എണ്ണം താഴെയും.. ഈ പല്ലുകൾ ഒരു പ്രത്യേക ക്രമത്തിലാണ് പോകുന്നത്.. അതൊക്കെ തന്നെ വളരെ സയൻറിഫിക് ആയിട്ടാണ് അറേഞ്ച് ചെയ്തിട്ടുള്ളത്..