ഇന്ന് നമ്മളിൽ പലരും എന്തെങ്കിലും ഫങ്ക്ഷൻ ഒക്കെ ഉണ്ടാകുമ്പോൾ ബ്യൂട്ടി പാർലറിൽ പോയി പലപല ഫേഷ്യലുകൾ ചെയ്യാറുണ്ട്..എന്നാൽ നമ്മൾ പാർലറുകളിൽ പോയി ഇത്തരം ഫേഷ്യലുകൾ ചെയ്യുമ്പോൾ കിട്ടുന്ന തുല്യമായ അതേ ഗുണം ഉള്ള ഒരു നാച്ചുറൽ ഗോൾഡൻ ഫേഷ്യൽ നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുമെങ്കിലോ വളരെ ഉപകാരമായിരിക്കുമല്ലേ.. ഇന്ന് എല്ലാവർക്കും ഒരുപോലെ പാർലറിൽ പോയി ഫേഷ്യൽ ചെയ്യാനുള്ള പൈസയൊന്നും ഉണ്ടാവില്ല..
അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് വളരെ സിമ്പിൾ ആയിട്ട് നമ്മുടെ വീട്ടിൽ എങ്ങനെ നമുക്ക് ഒരു ഗോൾഡൻ ഫേഷ്യൽ അതും തികച്ചും നാച്ചുറലായി ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇതെങ്ങനെ തയ്യാറാക്കണമെന്നും.. ഇതെങ്ങനെ ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം.. ഒരു ഫേഷ്യൽ ചെയ്യുമ്പോൾ ഏറ്റവും അത്യാവശ്യമായി വേണ്ട സാധനമാണ് ഫേഷ്യൽ ക്ലൻസിങ് ചെയ്യുക എന്നത്..
ഫേഷ്യൽ ക്ലൻസിങ് ചെയ്യുന്നതിലൂടെ മുഖത്തുള്ള അഴുക്ക് എല്ലാം നീക്കം ചെയ്യപ്പെടുകയും.. അതുവഴി നമുക്ക് പിന്നീട് ഉപയോഗിക്കുന്ന ഫേസ് പാക്കുകളും മറ്റും മുഖത്ത് നല്ലതുപോലെ പിടിക്കുകയും ചെയ്യും.. അപ്പോൾ നമുക്ക് ക്ലൻസിങ് ചെയ്യുവാനായി ഒരു ക്ലെൻസർ തയ്യാറാക്കാം.. സെൻസർ തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ചു പാൽ ആണ്.. അതിനുശേഷം വേണ്ടത് കസ്തൂരിമഞ്ഞളാണ്.. ഇതു തയ്യാറാക്കി മുഖത്ത് നല്ലപോലെ തേച്ച് ക്ലീൻ ചെയ്യുക..