പല സ്ത്രീകൾക്കും എന്തുകൊണ്ടാണ് സിസേറിയൻ ആവുന്നത്.. ഒരുപാട് പേർക്കും ഉള്ള ഒരു സംശയമാണ്.. അതായത് ഞങ്ങളുടേത് എന്തുകൊണ്ടാണ് ഡോക്ടർ സിസേറിയൻ ആയത്.. മറ്റുള്ളവരുടെ നോർമൽ ഡെലിവറി ആണല്ലോ.. എന്നുള്ള ചോദ്യങ്ങൾ എപ്പോഴും കേൾക്കാറുണ്ട്.. ഡോക്ടർമാർക്ക് സിസേറിയൻ ചെയ്യാൻ ആയിട്ട് സ്പെസിഫിക് ആയിട്ടുള്ള ചില ഇൻഡിക്കേഷൻസ് ഉണ്ട്.. അത് സ്പെസിഫിക് ഇൻഡിക്കേഷൻസ് ആണ്.. അങ്ങനെയുള്ള ആളുകളെ ഞങ്ങൾ നേരത്തെ ഡേറ്റ് കൊടുത്തിട്ട് സിസേറിയന് വേണ്ടി തയ്യാറാക്കും..
അങ്ങനെയുള്ള ഇൻഡിക്കേഷൻസ് എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ കഴിഞ്ഞാൽ.. അതായത് നിങ്ങളുടെ ആദ്യത്തെ കുട്ടിയാണെങ്കിൽ കുട്ടി തലതിരിഞ്ഞാണ് ഇരിക്കുന്നതെങ്കിൽ അതായത് തലഭാഗം മുകളിലും അടിഭാഗം താഴെയും ആണ് എങ്കിൽ അത് ബ്രീച്ച് പ്രസന്റേഷൻ ആണ്.. അല്ലെങ്കിൽ കുട്ടി തിരിഞ്ഞിട്ടാണ് ഇരിക്കുന്നത് എങ്കിൽ.. അല്ലെങ്കിൽ കുട്ടി ഏതു ഭാഗത്താണ് ഇറങ്ങി വരേണ്ടത് ആ ഭാഗം മറുപിള്ള എന്ന് പറയും അത് അടഞ്ഞു കിടക്കുമ്പോൾ ഇറങ്ങി വരാൻ പറ്റില്ല.. അതുപോലെ കുട്ടിയുടെ സൈസ് വളരെ കൂടുതലാണെങ്കിൽ..
കൂടുതലും ഷുഗർ ഉള്ള ആളുകൾക്ക് കുട്ടിയുടെ സൈസ് വളരെ കൂടുതലായിരിക്കും.. അത് പലരും നല്ലതാണ് എന്ന് വിചാരിക്കും പക്ഷേ യഥാർത്ഥത്തിൽ അത് നല്ലതല്ല.. അഞ്ച് കിലോ വരെയുള്ള കുട്ടികളെ ഞങ്ങൾ എടുത്തിട്ടുണ്ട് അപ്പോൾ എന്ത് സംഭവിക്കും അമ്മ ചെറുതും കുട്ടി വലുതും ആവും.. അങ്ങനെയുള്ള അവസ്ഥകളിൽ കുട്ടി താഴേക്ക് ഇറങ്ങി വരാൻ സാധ്യതയില്ല.. ഇത്തരം കണ്ടീഷനുകളിൽ നമുക്ക് സിസേറിയൻ തന്നെ വേണം.. മറ്റൊരു കാര്യം കൂടി പറയാം കുട്ടി ഇത്രയധികം വലുതാകുമ്പോൾ അവരുടെ ഷോൾഡർ ഭാഗം വളരെ വലുതായിരിക്കും.. അതുകൊണ്ടുതന്നെ തല പുറത്തേക്ക് വന്നാലും ബാക്കിയുള്ള ഭാഗം വരാൻ ബുദ്ധിമുട്ടാകും.. ഇത് ഷുഗർ ഉള്ള ആളുകളിലാണ് കൂടുതൽ കണ്ടുവരുന്നത്..