പലരും പല രോഗികളും നമ്മുടെ ഹോസ്പിറ്റലിൽ വന്നു പറയാറുണ്ട് ഡോക്ടറെ നെഞ്ചരിച്ചൽ ആണ്.. നെഞ്ചിന്റെ അകത്ത് തീക്കനൽ വാരിയിട്ടതുപോലെ അനുഭവപ്പെടുന്നു.. ഛർദ്ദിക്കാൻ വരുന്നത് പോലെ അനുഭവപ്പെടും.. ഗ്യാസ് പ്രശ്നങ്ങളാണ്.. ഇങ്ങനെയൊക്കെ.. മലയാളികൾക്ക് ഇതൊന്നും കേട്ട് പരിചയമില്ലാത്ത വാക്കുകൾ അല്ല.. എല്ലാവർക്കും വളരെ സുപരിചിതമാണ്.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ഗ്യാസ്ട്രിക് അസുഖത്തെ കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും പുണ്ണ് വരാറുണ്ട്.. നമ്മുടെ വായുടെ മിനുസമായ ഭാഗത്ത് ചെറിയ മുറിവുകൾ പോലെ അല്ലെങ്കിൽ അതിന് കവർ ചെയ്തിട്ട് വെള്ളപ്പാടുകൾ കാണാറുണ്ട്..
അതുപോലെ വായിക്കകത്ത് പുണ്ണുകൾ വരാറുണ്ട്.. അതുപോലെതന്നെ നമ്മുടെ വയറിൻറെ ഉള്ളിലും ഇതുപോലെ മുറിവുകളു പുണ്ണ് കളും ഒക്കെ ഉണ്ടാകുന്നതിനെ ആണ് നമ്മൾ ഗ്യാസ്ട്രിക് അൾസർ എന്ന് പറയുന്നത്.. നമ്മുടെ വായിക്കും അതുപോലെ വയറിനും ഒക്കെ ഒരു കവറിങ് പോലെയാണ് ഈ മിനുസമായ പ്രതലം ഉണ്ടാവുന്നത്..
എന്നാൽ അതിനു മുറിവുകൾ വരുമ്പോഴാണ് ഈ നെഞ്ചരിച്ചൽ.. തുടങ്ങിയവ ഉണ്ടാവുന്നത്.. എന്താണ് ഇതിന് കാരണങ്ങൾ.. എത്തരത്തിലുള്ള ആളുകൾക്കാണ് ഇത് വരാറുള്ളത്.. ചില ബാക്ടീരിയകളുടെ ഇൻഫെക്ഷൻ ആണ് ഗ്യാസ്ട്രിക് അൾസർ ഉണ്ടാക്കുന്ന ഒരു പ്രധാന കാരണം.. അതിൽ തന്നെ എച്ച് പൈലോറിയ ആണ് ഏറ്റവും പ്രധാനമായി ഉള്ളത്.. അത് എങ്ങനെയാണ് എന്ന് വെച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റുമാണ് അത് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്.. അത് നമ്മുടെ വായിക്കകത്ത് കേടുപാടുകൾ വരുത്തുമ്പോഴാണ് ഈ പറയുന്ന ഗ്യാസ്ട്രിക് ഉണ്ടാകുന്നത്..