ഒരുപാട് വീഡിയോകളിൽ ലാസ്റ്റ് പറയാറുണ്ട് ഇത്തരം ഭക്ഷണങ്ങളിൽ ശ്രദ്ധിക്കണം.. ഇത്ര കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാവും.. മെഡിസിൻ ഒഴിവാക്കിയാലും ഈ കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം എന്നൊക്കെ.. ഓരോ രോഗികളും വിളിച്ച് ഡയറ്റ് ചാർട്ട് ചോദിക്കാറുണ്ട്.. ഇപ്പോൾ ഒരു ഉദാഹരണത്തിന് നമ്മൾ ഒരു രോഗിക്ക് ഒരു ഡയറ്റ് ചാർട്ട് പറഞ്ഞു കൊടുക്കുമ്പോൾ അത് എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല.. ചില സമയങ്ങളിൽ കിഡ്നി രോഗികളെ വിളിച്ച് അവർക്കുള്ള ഡയറ്റ് പറഞ്ഞു കൊടുക്കാറുണ്ട്.. പലപ്പോഴും കിഡ്നി സംബന്ധമായിട്ടാണെങ്കിൽ കരിക്കിൻ വെള്ളം കുടിക്കാനും.. യൂറിക്കാസിഡിന്റെ കേസുകളിലാണ് ഇങ്ങനെ ഉണ്ടാവുന്നത്.. കൂടുതൽ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം അതുപോലെ കരിക്കിൻ വെള്ളം കുടിക്കണം..
ഇത്തരം കാര്യങ്ങൾ പറയാറുണ്ട്.. അതുപോലെ നേന്ത്രപ്പഴം കഴിക്കണം എന്നൊക്കെ.. പക്ഷേ ഇത് നേരെ മറിച്ച് ശരീരത്തിൽ പൊട്ടാസ്യം കൂടുതലുള്ള രോഗികളുടെ ഇത്തരത്തിൽ പറയാൻ കഴിയില്ല.. അപ്പോൾ ഓരോ രോഗികളെയും വിശദമായി പരിശോധിച്ചാണ് നമ്മൾ അവർക്ക് ഉള്ള ഡയറ്റ് തീരുമാനിക്കുക.. അതായത് ഒരു രോഗി വിളിച്ച് നമ്മളോട് അവർക്കുള്ള ഡയറ്റ് ചോദിക്കുകയാണെങ്കിൽ പ്രധാനമായും അവരുടെ ഫുൾ വിശദാംശങ്ങളും നമുക്ക് ലഭിക്കണം.. അവർക്ക് നിലവിൽ മറ്റെന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ എന്ന് നമുക്ക് അറിയണം.. മറ്റ് പ്രശ്നങ്ങൾ എല്ലാം മനസ്സിലാക്കിയാണ് അവർക്കുള്ള ഡയറ്റ് നമ്മൾ പറഞ്ഞു കൊടുക്കാറുള്ളത്.. അപ്പോൾ ഇന്ന് പറയാൻ പോകുന്ന ഡയറ്റ് ഒരു ഷുഗർ പേഷ്യന്റിന്റെ ആണ് പറയാൻ പോകുന്നത്..
ഇത് അതേപോലെ ഫോളോ ചെയ്യണമെന്നല്ല പറയുന്നത് ഒരു ഷുഗർ പേഷ്യന്റ് ആകുമ്പോൾ അതായത് ഭക്ഷണം കാര്യങ്ങളിൽ നിയന്ത്രണങ്ങൾ വെച്ച് കൊണ്ടുപോകുമ്പോൾ അത്തരം ആളുകൾ എങ്ങനെയാണ് ഒരു ഡയറ്റ് ചാർട്ട് എടുക്കേണ്ടത് എന്നതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.. സാധാരണ നമ്മൾ രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം ഭക്ഷണം കഴിക്കണം..
ഇതിൽ രാവിലെ നന്നായി ഭക്ഷണം കഴിക്കണം ഉച്ചയ്ക്ക് കുറച്ചു മാത്രം കഴിക്കുക.. രാത്രി ഭക്ഷണം കഴിക്കരുത് ഇങ്ങനെയൊക്കെ ആണ് നമ്മൾ മുൻപേ കേട്ട് കേട്ട് വളർന്നത്.. അപ്പോൾ ഇന്ന് സംസാരിക്കാൻ പോകുന്നത് കോമൺ ആയിട്ടുള്ള ഒരു ഷുഗർ പേഷ്യന്റിന് എങ്ങനെയാണ് ഡയറ്റ് മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഷുഗർ പേഷ്യന്റ് രാവിലെ എണീറ്റ് പാട് വെള്ളം കുടിക്കുന്നതിനോടൊപ്പം തന്നെ ചെറിയ കട്ടിയുള്ള ആഹാരങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്..