ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ പലതവണ ചോദിക്കുന്ന ചില സംശയങ്ങളെ കുറിച്ചാണ്.. അതായത് ചിലർ വന്ന് പറയാറുണ്ട് എനിക്ക് മോഷൻ വളരെ ടൈറ്റ് ആയിട്ടാണ് പോകുന്നത്.. അതുപോലെ ചില പറയാറുണ്ട് എനിക്ക് ഒരു ദിവസം തന്നെ മൂന്നാല് പ്രാവശ്യം പോകാറുണ്ട് എന്ന്.. രാവിലെ തന്നെ കുറെ സമയം ടോയ്‌ലറ്റിൽ കളയാറുണ്ട്.. ഇതുപോലെ മോഷൻ ആയി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ആളുകൾക്കുണ്ട്.. നമ്മളെല്ലാ ആളുകളും മനുഷ്യരാണ് നമുക്ക് പല പല ആഗ്രഹങ്ങൾ.. ചിലപ്പോൾ ചില സ്ഥലങ്ങളിൽ പോയി ഭക്ഷണം കഴിക്കാറുണ്ട്.. ഭക്ഷണം കഴിക്കുന്ന സമയത്ത് അത് പ്രോപ്പർ ആയി പാചകം ചെയ്തതാണോ..
വെള്ളം ആവശ്യത്തിന് ഉണ്ടോ ഇല്ലയോ എന്ന് ഒന്നും നമുക്ക് ശ്രദ്ധിക്കാൻ പറ്റണമെന്നില്ല.. അതുകൊണ്ടുതന്നെ ഇതിൻറെ ഭാഗമായി പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും അതിന്റെ ആഫ്റ്റർ എഫക്ട് ആയിട്ട് അത് നമ്മുടെ മലത്തിലൂടെ കാണിക്കുകയും ചെയ്യുന്നു.. അപ്പോൾ നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നമ്മുടെ മലം എങ്ങനെ പ്രോപ്പർ ആണോ.. അല്ലെങ്കിൽ നമുക്ക് മറ്റെന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടോ.. എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് വീഡിയോയിലൂടെ ചർച്ചചെയ്യുന്നത്.. നമ്മുടെ ടൂൾ എക്സാമിനേഷൻ എന്നു പറയുമ്പോൾ നമ്മൾ ഇപ്പോൾ ലാബിൽ പോയി ചെയ്യുന്ന ഒരു എക്സാമിനേഷൻ അല്ല നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു എക്സാമിനേഷനാണ്.. നമ്മുടെ മോഷൻ പാസ് ആയ ശേഷം അതിൻറെ കളർ ഷേപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ തന്നെ നമുക്ക് ഭൂരിഭാഗം കാര്യങ്ങളും മനസ്സിലാവും..
അപ്പോൾ നമ്മൾ അതിനകത്ത് എങ്ങനെയാണ് എക്സാമിനേഷൻ ചെയ്യുന്നത്.. അതിനകത്തുള്ള മാറ്റങ്ങൾ എങ്ങനെയാണ് ശ്രദ്ധിക്കുന്നത്.. ഏതൊക്കെയാണ് നമ്മൾ ഐഡന്റിഫൈ ചെയ്യേണ്ടത്.. ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് ഫ്രീക്വൻസി ആണ്.. ഫ്രീക്കൻസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു തവണ ടോയ്‌ലറ്റിൽ പോകുന്നത് രണ്ട് തവണയോ അല്ലെങ്കിൽ മൂന്ന് തവണയോ അഞ്ചു തവണയോ ആണോ അല്ലെങ്കിൽ അതിൽ കൂടുതൽ ആണോ.. അതല്ലാതെ ഭക്ഷണം കഴിച്ചാൽ ഇടയ്ക്കിടയ്ക്ക് പോകുന്നുണ്ടോ അതോ വെള്ളം കുടിച്ചാൽ പോകുന്നുണ്ടോ.. അപ്പോൾ ഇതിൻറെ ഫ്രീക്വൻസി എങ്ങനെയാണ് എന്നാണ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത്.. ആരോഗ്യമുള്ള ഒരു ശരീരം നോക്കിയാൽ നമുക്ക് രാവിലെ എഴുന്നേറ്റ് ഉടനെ വെള്ളമൊക്കെ കുടിച്ചാൽ ടോയ്‌ലറ്റിൽ പോകാൻ സാധിക്കും..