കുറെ നാളുകൾക്കും ഉണ്ട് കോളേജിൽ ക്ലാസ് എടുക്കാൻ ചെന്നപ്പോൾ ഒരു വിദ്യാർഥി വന്ന് പറയുകയുണ്ടായി..അവളുടെ മനസ്സിലേക്ക് ആവശ്യമില്ലാത്ത ചിന്തകൾ വരുന്നു.. കയ്യിൽ ഭയങ്കരമായി അഴുക്ക് പറ്റിയിട്ടുണ്ടോ എന്നുള്ള ഒരു ചിന്ത.. ഇത് ആദ്യമൊക്കെ വളരെ ചെറുതായി ആണ് വന്നിരുന്നത് പിന്നീട് ഇത് ഒരു ശല്യമായി മാറി.. അതുകൊണ്ടുതന്നെ ഇത് ഈ ചിന്ത ഇങ്ങനെ വന്നുകൊണ്ടിരിക്കും.. ഇങ്ങനെ ഈ ചിന്ത വരുന്നതുകൊണ്ട് അവർ എപ്പോഴും പോയി കൈ കഴുകും.. സോപ്പിട്ട് കൈകഴുകി കൊണ്ടേയിരിക്കും..
ആദ്യമൊക്കെ ഇത് കുറച്ചു തവണ ആയിരുന്നു പിന്നീട് ഇത് കൂടി കൂടി വന്നു.. അപ്പോൾ ഇത് എന്തുകൊണ്ടാണ് ഇങ്ങനെ വരാൻ കാരണം.. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ വിദ്യാർഥിക്ക് ഇതുപോലുള്ള ചിന്തകളും.. ഇത് എന്തിൻറെ ഭാഗമായി വരുന്നതാണ്.. അവിടെയാണ് ഇന്നത്തെ വിഷയത്തിന്റെ പ്രസക്തി വരുന്നത്.. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ഒസിഡി എന്ന വിഷയത്തെക്കുറിച്ച് ആണ്..
ഒരുപാട് പേര് ഈ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പറഞ്ഞിരുന്നു ഒരുപാട് പേർക്ക് ഇത് ഉപകാരപ്പെടും.. ഈ ഓസിഡി എന്ന് പറയുന്നത് ആൻസൈറ്റി ഡിസോർഡർ കീഴിൽ വരുന്ന ഒന്നാണ്.. എന്താണ് ഓ സി ഡി.. ഈ വിദ്യാർത്ഥിയുടെ പോലെ തന്നെ നിയന്ത്രിക്കാൻ പറ്റാത്ത ഒരു യുക്തിയും ഇല്ലാത്ത റിപ്പീറ്റഡ് ആയി കടന്നുവരുന്ന ഡിസ്റ്റർബ് ചെയ്യുന്ന ഒരു ചിന്ത.. അല്ലെങ്കിൽ ധാരണ ഇമേജസ് ഒരു വ്യക്തിയുടെ മനസ്സിലേക്ക് കടന്നുവരും.. ഇങ്ങനെ മനസ്സിലേക്ക് കടന്നുവരുന്ന ചിന്തകൾ ഈ വ്യക്തിയെ വളരെ ഉൽഖണ്ഠയില് ആക്കും..