രക്തക്കുറവ് എങ്ങനെ നമുക്ക് പരിഹരിക്കാം.. ഇത് അപകടകാരിയാണോ.. ഇതിനായിട്ട് പാലിക്കേണ്ട ഭക്ഷണരീതികൾ എന്തെല്ലാം.. ഇത് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

ഇന്നത്തെ വീഡിയോയിൽ പറയുന്നത് രക്തക്കുറവ് എന്ന പ്രശ്നത്തെ കുറിച്ചാണ്.. പലപ്പോഴും ആശുപത്രികളിൽ നെഞ്ചുവേദന ആയിട്ട് അറ്റാക്ക് ഉണ്ടോ എന്ന പേടിച്ചിട്ട് പോകുമ്പോൾ അപ്പോൾ ഡോക്ടർ പറയും ഇത് പേടിക്കാൻ ഒന്നുമില്ല ഇത് ചെറിയ രക്തക്കുറവിന്റെ പ്രശ്നമാണ് എന്ന്.. ഇത്തരത്തിൽ ചെറിയ കിതപ്പ് മുതൽ ചെറിയ ക്ഷീണം വരെ.. വലിയ നെഞ്ചുവേദനയ്ക്ക് വരെ കാരണമാകുന്ന ഒരു വില്ലനാണ് രക്തക്കുറവ് എന്ന് പറയുന്നത്.. നമ്മൾ ഭക്ഷണത്തിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അല്ലെങ്കിൽ ജീവിതശൈലിയിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ ഭക്ഷണത്തിൽ കൂടെത്തന്നെ നമുക്ക് രക്തക്കുറവ് മരുന്നില്ലാത്ത തന്നെ നിയന്ത്രിക്കാൻ കഴിയും..

അപ്പോൾ നമ്മൾ ഇത് തുടക്കത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ ഇതൊരു രോഗം ആകാതെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും എന്ന് പറയാനാണ് ഇന്ന് പോകുന്നത്.. നമ്മുടെ ശരീരത്തിൽ രക്തത്തിലെ ചുവന്ന രക്താണുക്കൾ ഉണ്ട്.. ഈ ചുവന്ന രക്താണുക്കൾ ഇരുമ്പ് അല്ലെങ്കിൽ അയൺ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്… അതിൽ ഏറ്റവും പ്രധാന ഘടകം ഇരുമ്പ് ആണ്.. ഇത് ശരീരത്തിൽ ഭക്ഷണത്തിൽ കുറയുന്ന സമയത്താണ് ഇത്തരം അവസ്ഥ പ്രധാനമായും കണ്ടുവരുന്നത്..

അതുപോലെതന്നെ അമിതമായി ഹീമോഗ്ലോബിൻ നശിപ്പിക്കപ്പെടുന്ന സമയത്ത് അല്ലെങ്കിൽ സാഹചര്യത്തിൽ ചില രോഗങ്ങൾ വന്നിട്ട് ശരീരത്തിലെ രക്താണുക്കൾ അമിതമായി നശിപ്പിക്കപ്പെടുന്ന ഒരു അവസ്ഥ വരുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്.. അതുപോലെ വല്ല ആക്സിഡൻറ് സംഭവിച്ച ബ്ലീഡിങ് ഉണ്ടാകുമ്പോൾ.. അതല്ലെങ്കിൽ മുറിവിലൂടെ ബ്ലീഡിങ് വരുമ്പോൾ.. അതല്ലെങ്കിൽ നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ അൾസർ പോലുള്ളവ വന്ന് ബ്ലീഡിങ് ഉണ്ടാവുമ്പോൾ ഇത്തരം സാഹചര്യങ്ങളിൽ ആണ് സാധാരണ രക്തക്കുറവ് എന്ന അസുഖം നമുക്ക് ഉണ്ടാവുന്നത്.. രക്തക്കുറവ് കാരണം ഒരുപാട് ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്..