ശരീരത്തിൽ ഉണ്ടാകുന്ന വെള്ളപ്പാണ്ട് എന്ന അസുഖം പകരുന്നതാണോ.. ഇതിനെപ്പറ്റിയുള്ള ചില തെറ്റായ മിഥ്യാധാരണകൾ എന്തെല്ലാം.. ഇത് വരാനുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന വെള്ളപ്പാണ്ട് എന്ന് പറയുന്ന അസുഖം ഈ അസുഖത്തിന്റെ പുറകിൽ ഉണ്ടാവുന്ന പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്നും.. ഇതിൻറെ പുറകിൽ പല മിദ്യാധാരണകളും ഉണ്ട്.. അത് എന്തൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. അതുപോലെതന്നെ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങളും ഈ അസുഖം തമ്മിലുള്ള അല്ലെങ്കിൽ ഈയൊരു രീതിയും തമ്മിലുള്ള കണക്ഷൻ എന്താണെന്ന് നമുക്ക് മനസ്സിലാക്കാം.. ഇത്തരം കാര്യങ്ങൾ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. നമുക്കറിയാം ഈ വെള്ളപ്പാണ്ട് എന്ന അസുഖം ചില ആളുകളിലൊക്കെ നമ്മൾ കാണാറുണ്ട്..

പലർക്കും അവരുടെ ചർമ്മത്തിൽ ഈ വെള്ള നിറത്തിലുള്ള പാടുകൾ വരുമ്പോൾ ഇത് വെള്ളപ്പാണ്ട് അസുഖമാണോ എന്ന് അതുപോലെ അതിന്റെ തുടക്കമാണ് എന്നൊക്കെയുള്ള ഒരു ഭീതി അവർക്ക് ഉണ്ടാവാം.. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് എന്താണെന്ന് വെച്ചാൽ ഈ വെള്ളപ്പാണ്ട് എന്ന അസുഖം വർഷങ്ങളായി ഉള്ള ഒരു അസുഖമാണ്.. എന്നിരുന്നാൽ പോലും ഇപ്പോഴും അതിനെക്കുറിച്ച് പല മിധ്യാധാരണകളും നമ്മുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്.. അതിൽ ഏറ്റവും കൂടുതൽ ആയിട്ട് ചോദിക്കുന്ന ഒരു ചോദ്യം ഇതൊരു പകർച്ചവ്യാധി ആണോ എന്നുള്ളതാണ്.. ഒരു വെള്ളപ്പാണ്ട് ബാധിച്ച ഒരു വ്യക്തി കഴിക്കുന്ന പ്ലേറ്റിൽ നിന്ന് നമ്മൾ വല്ലതും കഴിക്കുകയോ അല്ലെങ്കിൽ അയാൾക്ക് ഹസ്തദാനം കൊടുക്കുകയോ അല്ലെങ്കിൽ അവരെ ആലിംഗനം ചെയ്താൽ ഇത് നമുക്ക് പകരുമോ എന്നുള്ള ചോദ്യം പലരും ചോദിക്കാറുണ്ട്..

അപ്പോൾ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഇതൊരു പകർച്ചവ്യാധി ആയിട്ടുള്ള അസുഖമല്ല.. അങ്ങനെ നമ്മൾ ഇതിനെ പേടിച്ച് വെള്ളപ്പാണ്ട് അസുഖമുള്ള ആളുകളെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തേണ്ട ഒരു സാഹചര്യം ഉണ്ടാക്കേണ്ട കാര്യമില്ല.. അതാണ് ഒന്നാമത്തെ കാര്യം.. രണ്ടാമത്തെ ഒരു സംശയം എന്ന് പറയുന്നത് ഇതൊരു അണുബാധയാണോ.. ഇത് ഒരു അണുബാധയല്ല.. ഇത് വെള്ളത്തിലൂടെയോ അല്ലെങ്കിൽ വായുവിലൂടെയോ പകരുന്ന ഒരു അസുഖം ആയിട്ട് ഇതിനെ കാണേണ്ടതില്ല.. അപ്പോൾ പലപ്പോഴും ഇതിൻറെ പുറകിലുള്ള കാരണം നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ചർമ്മത്തിന്റെ കളർ നിൽക്കുന്നത് നമ്മുടെ കോശങ്ങളിൽ ഉണ്ടാകുന്ന മെലാനിൻ എന്ന് പറയുന്ന ഒരു പിഗ്മെൻ്റ് ഉണ്ടാകുന്നത് കൊണ്ടാണ്..