ആർത്തവ സമയങ്ങളിലെ അമിത രക്തസ്രാവം.. അമിത രക്തസ്രാവം ഉണ്ടോ എന്ന് അങ്ങനെ തിരിച്ചറിയാം.. അതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ആർത്തവ സമയത്ത് നിങ്ങൾക്ക് അമിത രക്തസ്രാവം ഉണ്ടാകുന്നുണ്ടോ.. ലോകത്തിലെ കണക്കുകൾ പ്രകാരം ഏകദേശം 8 മുതൽ 24 ശതമാനം വരെ സ്ത്രീകൾക്ക് ജീവിതത്തിൻറെ ചില കാലഘട്ടങ്ങളിൽ അമിതമായ രക്തസ്രാവം ഉണ്ടാകാറുണ്ട്.. എന്നാൽ ഇന്ത്യയിലെ കണക്കുകൾ പ്രകാരം അത് ഏകദേശം 18% ആണ്.. ഇതുവരെ 18% മാത്രമാണോ അല്ല എത്രയോ സ്ത്രീകൾ എത്രയോ അമ്മമാർ നമ്മുടെ വീടുകളിൽ അമിതമായ രക്തസ്രാവം ഉണ്ടായിട്ടും അത് നോർമലാണ് എന്ന് കരുതി വീട്ടിലിരിക്കുന്ന ആളുകളുണ്ട്.. ഇന്ന് സംസാരിക്കാൻ പോകുന്നത് ആർത്തവ സമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം എങ്ങനെ നിങ്ങൾക്ക് മനസ്സിലാക്കാം..

അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്.. അതിനായി എന്തെല്ലാം ട്രീറ്റ്മെന്റുകളാണ് നിലവിലുള്ളത് എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. എങ്ങനെ നിങ്ങൾക്ക് അമിത രക്തസ്രാവം ഉണ്ടാകുന്നു എന്ന് മനസ്സിലാക്കാം.. പലരും അമിതമായ ബ്ലീഡിങ് അവർക്കുണ്ട് എന്ന് വന്നു പറയുമ്പോൾ ചിലപ്പോൾ അവർക്ക് ഉണ്ടാകുന്ന ബ്ലീഡിങ് വളരെ നോർമൽ ആയിരിക്കാം.. എന്നാൽ നോർമൽ ബ്ലീഡിങ് എന്ന് കരുതി വീട്ടിലിരിക്കുന്ന പലർക്കും അമിതമായ രക്തസ്രാവം ഉണ്ട് എന്ന് ആണ് നമ്മൾ കാണുന്നത്.. അവർക്ക് കൂടുതൽ വിളർച്ച വരികയും അതിൻറെ ക്ഷീണം ഉണ്ടാവുകയും ചെയ്യുമ്പോൾ ആയിരിക്കും അവർ ഹോസ്പിറ്റലിൽ വരുന്നത്..

വിളർച്ച ഉണ്ടാകുമ്പോൾ അതിന്റെ കാരണങ്ങൾ കണ്ടുപിടിക്കാനായി നോക്കുമ്പോൾ മാത്രമാണ് അമിതമായി ബ്ലീഡിങ് ഉണ്ടാകുന്നു എന്ന് അവർ മനസ്സിലാക്കുന്നത്.. ഇങ്ങനെ എന്തെല്ലാം ലക്ഷണങ്ങൾ വെച്ച് നമുക്കിത് മനസ്സിലാക്കാം.. ഒന്നാമത്തേത് ഏഴു ദിവസത്തിൽ കൂടുതൽ ഉണ്ടാകുന്ന ബ്ലീഡിങ്.. സാധാരണ രീതിയിൽ പഠനങ്ങൾ പറയുന്നത് 80 മില്ലിയിൽ കൂടുതൽ ബ്ലഡ് ഉണ്ടാകുന്നുണ്ടെങ്കിൽ അത് അമിതമായ രക്തസ്രാവം തന്നെയാണ്.. പക്ഷേ ഇത് അളക്കാൻ വേണ്ടി നമുക്ക് മാർഗ്ഗങ്ങൾ ഒന്നുമില്ല.. അപ്പോൾ നമുക്ക് ഇത് കുറച്ചു ലക്ഷണങ്ങൾ കൊണ്ട് മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.. ഏഴു ദിവസത്തിൽ കൂടുതൽ ഉണ്ടാകുന്ന ബ്ലീഡിങ്..

അല്ലെങ്കിൽ ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് പാഡുകൾ മാറ്റേണ്ടിവരിക..അതുപോലെ 5 അല്ലെങ്കിൽ 6 പാഡുകൾ എങ്കിലും മാറ്റേണ്ടി വരിക..അല്ലെങ്കിൽ കട്ട കട്ടയായി രക്തം പോകുക.. അതുപോലെ 21 ദിവസത്തിൽ താഴെ ഉണ്ടാകുന്ന ആർത്തവങ്ങൾ ആ സമയത്ത് അമിത ബ്ലീഡിങ് ഉണ്ടാവുക.. ഇതല്ലാതെ നിങ്ങൾക്ക് വിളർച്ച ഉണ്ടാവാം.. വളർച്ച ഉണ്ടാകുമ്പോൾ അമിതമായ ക്ഷീണം ഉണ്ടാകും.. ഇത് കാരണം വീട്ടിലെ സാധാരണ ജോലികൾ പോലും ആർത്തവ സമയത്ത് ചെയ്യാൻ കഴിയാതെ വരിക.. കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ പറ്റാതെ വരിക.. ജോലിക്ക് പോകാൻ പറ്റാതെ വരിക.. ഇതെല്ലാം ഇതിൻറെ പ്രധാന ലക്ഷണങ്ങളായി നമുക്ക് മനസ്സിലാക്കാം..