നമുക്ക് എല്ലാവർക്കും അറിയാം കാലിൽ ചുരുണ്ടു നിൽക്കുന്ന വെയിനുകളെ ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. നമ്മുടെ ശരീരത്തിൽ അശുദ്ധ രക്തങ്ങൾ കൊണ്ടുപോകുന്ന ഞരമ്പുകളെ ആണ് വെയിൻസ് എന്ന് വിളിക്കുന്നത്.. വെയിൻസിൽ കേടുപാടുകൾ പറ്റിയിട്ട് ഞരമ്പുകൾ വീർത്തുവരുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് നമുക്കെല്ലാവർക്കും അറിയാം.. വെയിൻസ് ഒരു പരിധിക്ക് അപ്പുറം കേടായി കഴിഞ്ഞാൽ പലപ്പോഴും മരുന്ന് ചികിത്സകൾ കൊണ്ട് വെയിനുകളെ തിരിച്ചു പഴയതുപോലെ കൊണ്ടുവരുവാൻ സാധിക്കില്ല.. അതുകൊണ്ടുതന്നെ ചികിത്സയുടെ പ്രധാന ഉദ്ദേശം കേടായ വെയിനുകളെ ശരീരത്തിൽ നിന്ന് എടുത്തു മാറ്റുക എന്നുള്ളതാണ് ഇതിൻറെ പ്രധാന ട്രീറ്റ്മെൻറ്.. ഇതിനായിട്ട് സർജറി ആയിരുന്നു പൊതുവേ നമ്മൾ ചെയ്തുകൊണ്ടിരുന്നത്..
സർജിക്കലി വെയിന്കളെ ശരീരത്തിൽ നിന്ന് എടുത്തു മാറ്റുകയായിരുന്നു.. പിന്നീട് ലേസർ എന്നുള്ള ഒരു ട്രീറ്റ്മെൻറ് വന്നു.. അതിനുശേഷം ഇപ്പോൾ ഒരു പുതിയ ട്രീറ്റ്മെൻറ് വന്നു..ഗ്ലു തെറാപ്പി.. ഗ്ലൂ എന്നുള്ള ഒരു കെമിക്കൽ ഉപയോഗിച്ച് വെയിന് കളെ നശിപ്പിക്കുന്ന ഒരു ട്രീറ്റ്മെൻറ് ആണ് ഈ തെറാപ്പി.. ഇന്ന് ഈ വീഡിയോ ചെയ്യുന്നത് ഗ്ലൂ തെറാപ്പിയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണ്.. എന്താണ് ഗ്ലൂ തെറാപ്പി.. കേടായ വെയിനുകൾക്ക് ഉള്ളിൽ ചെറിയൊരു ട്യൂബ് വഴി കേടായ വെയിനുകൾക്ക് ഉള്ളിൽ കൃത്യമായി ഒരു ഗ്ലൂ അവിടെ നിക്ഷേപിച്ചിട്ട് അതിനെ ഉള്ളിൽ നിന്ന് തന്നെ നശിപ്പിക്കുന്ന ഒരു ട്രീറ്റ്മെൻറ് ആണ് ഗ്ലൂ തെറാപ്പി..