ചില സ്ത്രീകൾ നമ്മളോട് വന്നു പറയാറുണ്ട് മൂത്രമൊഴിക്കുമ്പോൾ തുള്ളിത്തുള്ളിയായി രക്തം പോകാറുണ്ട് എന്ന്.. പലപ്പോഴും അത് ഒരു ഇൻഫെക്ഷൻ ആയിരിക്കാം അല്ലെങ്കിൽ മൂത്രത്തിൽ പഴുപ്പ് കൂടിയ സ്റ്റേജ് ആണ് എന്ന് കരുതിയാണ് നമ്മൾ മെഡിസിൻ കൊടുത്ത പറഞ്ഞിരിക്കുന്നത്.. പക്ഷേ പിന്നീട് ആരോഗ്യം വരുമ്പോൾ ആ ഒരു പ്രശ്നത്തിന് മാറ്റമില്ലെങ്കിൽ ഡോക്ടർ പറഞ്ഞതുപോലെ ധാരാളം വെള്ളം കുടിച്ചു എന്നിട്ടും എനിക്ക് ബുദ്ധിമുട്ടുണ്ട് എന്ന് പറയുമ്പോൾ.. അതുപോലെ ബന്ധപ്പെടുമ്പോൾ അതിയായ വേദന ഉണ്ട് എന്നും.. അതുപോലെ മെൻസസ് സമയത്ത് രക്തം പോകാതെ മൂത്രം ഒഴിക്കുമ്പോൾ ബ്ലഡ് പോകുന്നു..
അപ്പോൾ ഇതൊന്നും സാധാരണ ലക്ഷണങ്ങൾ അല്ല.. അതായത് സാധാരണ മരുന്ന് കഴിച്ചിട്ടും ഇതിലും മാറ്റം വരുന്നില്ലെങ്കിൽ നമ്മുടെ യൂട്രസിനകത്ത് എന്തോ പ്രശ്നമുണ്ട് എന്ന് മനസ്സിലാക്കണം.. അതുപോലെ മെൻസസ് സമയത്ത് കഠിനമായ വേദന ഉണ്ടെങ്കിൽ അതായത് ജോലികൾ ഒന്നും ചെയ്യാൻ പറ്റാത്ത രീതിയിൽ ബെഡിൽ നിന്ന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ അതുപോലെ വേദനകൾ കൊണ്ട് എണീക്കാൻ പറ്റാത്ത ഒരു അവസ്ഥ കാണാറുണ്ട്.. അപ്പോൾ ഇത്തരം സാഹചര്യം കാണുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് എൻഡോമെട്രിയോസിസ് എന്ന ഒരു അവസ്ഥയാണ്.. കൂടുതൽ പേർക്കും ഇതുതന്നെയാണ് കണ്ടുവരുന്നത്.. അപ്പോൾ ഇന്ന് സംസാരിക്കാൻ പോകുന്നത് എൻഡോമെട്രിയോസിസ് എന്താണ് എന്നും..
ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്താണ് എന്നും..ഇതിനായിട്ട് നമ്മൾ ഭക്ഷണം കാര്യങ്ങളിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്.. എന്താണ് എൻഡോമെട്രിയോസിസ് എന്ന് പറയുന്നത് നമ്മുടെ യൂട്രസിനകത്ത് എല്ലാ മാസവും സൈക്കിളിനു വേണ്ടി യൂട്രസ് പ്രിപ്പയർ ചെയ്യുന്നുണ്ട്.. മെൻസസിലെ എല്ലാമാസവും ഒരു അഞ്ചുദിവസം സ്ത്രീകൾ ബ്ലീഡിങ് ചെയ്തുകൊണ്ടിരിക്കും.. ആ ബ്ലീഡിങ് എവിടെന്നാണ് വരുന്നത് എന്ന് വെച്ചാൽ നമ്മുടെ ഗർഭപാത്രത്തിന്റെ അകത്തുള്ള ലൈനിങ് ആണ് ബ്ലീഡിങ് ചെയ്യുന്നത്.. അതിന്റെ പേരാണ് എൻഡോമെട്രിയം എന്ന് പറയുന്നത്..
അപ്പോൾ നോർമലി നമ്മുടെ ശരീരത്തിൽ എല്ലാ മാസവും നടക്കുന്ന ഹോർമോണിന്റെ എല്ലാം ചക്രങ്ങൾ കൊണ്ട് അല്ലെങ്കിൽ വ്യതിയാനങ്ങൾ കൊണ്ട് സൈക്കിൾ ഉണ്ടാകുന്നു മെൻസസ് ഉണ്ടാകുന്നു.. പക്ഷേ ഈ എൻഡോമെട്രിയം അവിടെ വളരുന്ന കോശങ്ങൾ അതല്ലാതെ അവിടെ വേറെ എന്തെങ്കിലും വളർന്നാൽ ഉള്ള അവസ്ഥ എന്തായിരിക്കും.. അവിടെയും ബ്ലീഡിങ് ഉണ്ടാവും.. യൂട്രസിനകത്ത് കാണേണ്ടത് യൂട്രസിന് അകത്തുതന്നെ കാണണം.. അതുപോലെ യൂട്രസിന് പുറത്തു ഉണ്ടാകേണ്ടത് പുറത്തു തന്നെ ഉണ്ടാകണം.. അതാണ് നാച്ചുറൽ ആയിട്ടുള്ള ഒരു സംഭവം.. യൂട്രസിനകത്ത് വളരേണ്ട കോശങ്ങൾ പലതും പല സ്ഥലങ്ങളിൽ നമ്മുടെ അടിവയറ്റിൽ പലഭാഗങ്ങളിലായിട്ട് സ്പ്രെഡ് ചെയ്തുപോകുന്ന ഒരു അവസ്ഥ ആണ് നമ്മൾ എൻഡോമെട്രിയോസിസ് എന്ന് പറയുന്നത്..