വൃത്തിക്കുറവുകൊണ്ടാണോ വെള്ളപോക്ക് എന്ന അസുഖം സ്ത്രീകളിൽ ഉണ്ടാകുന്നത്.. വെള്ളപോക്ക് ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

പല സ്ത്രീകളുടെയും ഒരു തെറ്റിദ്ധാരണയാണ് തങ്ങളുടെ വൃത്തിക്കുറവുകൊണ്ട് മാത്രം വരുന്ന ഒരു അസുഖമാണ് അസ്ഥിയുരുക്കം അതല്ലെങ്കിൽ വെള്ളപോക്ക് എന്ന അസുഖം.. ഇന്ന് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്ന വിഷയം അതുതന്നെയാണ്.. എന്താണ് വെള്ളപോക്ക്.. ഇത് എങ്ങനെയാണ് വരുന്നത്.. എന്തൊക്കെയാണ് ഇത് വരാനുള്ള പ്രധാന കാരണങ്ങൾ.. അതുപോലെ ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം എന്നൊക്കെ.. ഒരു ഡോക്ടർക്ക് നിങ്ങളുമായി സംസാരിക്കുമ്പോൾ തന്നെ ഇത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും എന്ന് നിങ്ങൾ മനസ്സിലാക്കണം.. പല സ്ത്രീകളും ക്ലിനിക്കിലേക്ക് വരുമ്പോൾ അവർ ആർത്തവ സംബന്ധമായ തകരാറുകൾ കൊണ്ട് ആയിരിക്കും വരുന്നത്..

പിന്നെയും നമ്മൾ എടുത്തു ചോദിക്കുമ്പോൾ വേറെ എന്തെങ്കിലും ബുദ്ധിമുട്ട് കൂടെ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ അവർ പറയാറുണ്ട് ചെറുതായിട്ട് ഊര വേദനയുണ്ട് ഡോക്ടർ.. അതുപോലെതന്നെ വയറിൻറെ അടിഭാഗത്ത് വേദന ഉണ്ട് എന്ന്.. ഇതൊക്കെ തന്നെ അസ്ഥിയുരുക്കത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.. അതുകൂടാതെ തന്നെ രോഗി പറയാറുണ്ട് ഒരു അസുഖം കൂടിയുണ്ട് ഡോക്ടർ എന്നുപറഞ്ഞ് കുറച്ചു പതുക്കെ ആയിരിക്കും പറയുന്നത് വെള്ളപോക്ക് എന്ന ചെറിയ അസുഖമുണ്ട്.. അതിനെന്താണ് ചെയ്യേണ്ടത് എന്നുള്ളത്.. ഒരു കാര്യം മനസ്സിലാക്കേണ്ടത് എന്താണെന്ന് വെച്ചാൽ വെള്ളപോക്ക് എന്നുള്ളത് മറച്ചുവെക്കാനുള്ളതോ വൃത്തിയില്ലായ്മ കൊണ്ട് മാത്രം വരുന്ന ഒരു അസുഖമല്ല ഇത് പല കാരണങ്ങൾ കൊണ്ടുവരാം.. പൊതുവായിട്ട് ഇതെങ്ങനെയാണ് രോഗികൾ വന്ന് പറയുന്നത്..

അല്ലെങ്കിൽ ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ പ്രധാനമായിട്ടും ബാക്ക് പെയിൻ അനുഭവപ്പെടാറുണ്ട് അതുപോലെതന്നെ അടിവയറ്റിൽ വേദന വരാറുണ്ട്.. അതുപോലെതന്നെ യോനിഭാഗത്ത് നല്ല ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ പുകച്ചിൽ അനുഭവപ്പെടാറുണ്ട്.. മറ്റൊന്ന് മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകൾ വരാറുണ്ട് ഇങ്ങനെയൊക്കെയാണ് പൊതുവേ സ്ത്രീകൾ നമ്മളോട് വന്ന് പറയാറുള്ളത്.. അതുകൂടാതെ അവരെ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാവും.. ശരീരം വളരെ ക്ഷീണിച്ച മെലിഞ്ഞിരിക്കുന്നത് പോലെ ആരോഗ്യമില്ലാത്ത അവസ്ഥ പോലെ തോന്നും.. അതുപോലെതന്നെ ബന്ധപ്പെടുന്ന സമയത്ത് അസ്വസ്ഥതകളും മറ്റ് ബുദ്ധിമുട്ടുകളും ഇത്തരം സ്ത്രീകൾക്ക് വരാറുണ്ട്.. പക്ഷേ അത് എല്ലാവരും കരുതും നമ്മുടെ ലൂബ്രിക്കെൻ്റ് കുറവുകൾ കൊണ്ട് മാത്രം വരുന്നതാണ് എന്ന്..