ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ കുറിച്ചാണ്.. വാതരോഗം എന്ന് പറയുമ്പോൾ തന്നെ എല്ലാ ആളുകൾക്കിടയിലും ഒരു തെറ്റിദ്ധാരണ ഉണ്ട് ആർത്രൈറ്റിസ് ആണ് വാതരോഗം എന്നുള്ളത്.. ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ആർത്രൈറ്റിസ് മാത്രമല്ല വാതരോഗം.. ഒരുപാട് രോഗങ്ങൾ കൂടി ചേർന്നിട്ടുള്ള ഒരു അസുഖമാണ്.. ന്യൂറോളജിക്കൽ ആണെങ്കിൽ പക്ഷാഘാതം.. അതുപോലെ മുഖം ഒരു സൈഡിലേക്ക് നീങ്ങിപ്പോകുക.. അതുപോലെ ആർത്രൈറ്റിസ് പലവിധത്തിൽ ഉണ്ട്..
ഓസ്റ്റിയോ ആർത്രൈറ്റിസ് അതുപോലെ റൂമറ്റോയ്ഡ്സ് ആർത്രൈറ്റിസ്.. ഇന്ന് കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾ ആയ കാർപൽ ടണൽ സിൻഡ്രം കൈകൾക്ക് ഉണ്ടാകുന്ന തരിപ്പ് അതുപോലെ മരവിപ്പ് അതുപോലെതന്നെ ഉപ്പൂറ്റി വേദന.. ബാക്ക് പെയിൻ അതുപോലെ കഴുത്ത് വേദന തുടങ്ങിയ ഒരുപാട് രോഗങ്ങൾ ചേർന്ന അല്ലെങ്കിൽ മോഡേൺ റൂമറ്റോളജിയിൽ പറയുന്ന വലിയൊരു ശാഖയാണ് ആയുർവേദത്തിൽ വാതവ്യാധി എന്ന് പറയുന്നത്.. ഈ രോഗങ്ങളെല്ലാം തന്നെ തൃദോഷ ബേസിലാണ് കണ്ടുവരുന്നത്..
മൂന്ന് വിധത്തിലാണ് രോഗങ്ങളെ നിർണയിക്കുന്നതും രോഗങ്ങൾ ഏതൊക്കെ രീതിയിലാണ് എന്ന് പറയുന്നത്.. അതുപോലെതന്നെ വാതരോഗത്തിൽ വാദത്തിന്റെ കുറച്ചു മുന്നിൽ നിൽക്കും എന്നുള്ളത് കൊണ്ട് തന്നെ ആണ് നമ്മൾ വാദവ്യാധി എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ മഴക്കാലത്തും തണുപ്പുള്ള സമയങ്ങളിലും ഇതിൻറെ വേദനകൾ കൂടുതലായി അനുഭവപ്പെടുന്നത്.. റൊമാറ്റോയഡ് ആർത്രൈറ്റിസ് അഥവാ ആമവാതം എന്ന് പറയുന്നത് അസ്ഥികളെ ബാധിക്കുന്നതു കൊണ്ട് തന്നെ 100% നമുക്ക് ഇത് ചികിത്സിച്ച് എടുക്കാൻ സാധിക്കില്ല പക്ഷേ തീവ്രമായ അവസ്ഥയിലേക്ക് പോകുന്നത് നമുക്ക് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.. അത് നമ്മൾ വളരെ ശാസ്ത്രീയമായ രീതിയിൽ തന്നെ ചികിത്സിക്കണം..