ശരീരഭാരം കൂട്ടാൻ ആയിട്ട് ഉപകരിക്കുന്ന ചില ഇൻഫർമേഷൻസ്.. ഇനി മറ്റുള്ളവരെ പോലെ നിങ്ങൾക്കും ശരീരഭാരം നേടാം.

അമിതവണ്ണം ഉള്ള ആളുകൾ ഇന്ന് നമ്മുടെ നാട്ടിൽ ഒരുപാട് പേരുണ്ട്.. അമിതവണ്ണം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് എന്നുള്ളത് കൊണ്ട് പലരും വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്ന ആളുകളാണ്.. അതിനുവേണ്ടി പലപല കാര്യങ്ങൾ ചെയ്യുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ട്.. അതിനെ സംബന്ധിച്ച് ധാരാളം വീഡിയോകൾ നമ്മുടെ ചാനലുകളിൽ ഉണ്ട് താനും.. പക്ഷേ വണ്ണം കുറഞ്ഞ ചിലർ ശരീരഭാരം കൂട്ടാൻ വേണ്ടി ആഗ്രഹിക്കുന്ന ആളുകളും നമ്മുടെ സമൂഹത്തിലുണ്ട്.. അവർക്ക് വേണ്ട വീഡിയോകൾ നമ്മുടെ ചാനലുകളിൽ അധികമാരും ഉൾപ്പെടുത്താറില്ല.. വണ്ണം കുറഞ്ഞ ആളുകൾക്ക് അല്പം എങ്കിലും ശരീരഭാരം കൂട്ടുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയൊരു ടാസ്ക് തന്നെയാണ്.. ശരീരഭാരം വെക്കാൻ വേണ്ടി പലരും പല പല കാര്യങ്ങളാണ് ചെയ്യുന്നത്..

ശരീരഭാരം ഇല്ലാത്തതുകൊണ്ട് അവർ പല മാനസികവും ശാരീരികവും ആയ പല ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ട്.. എൻറെ അടുത്ത് വരുന്ന പലവണ്ണം കുറഞ്ഞ ആളുകളും അവർ പല പ്രശ്നങ്ങളാണ് പറയുന്നത്.. കൂടുതലും പുരുഷന്മാരാണ് വരുന്നത്.. ചിലപ്പോൾ സ്ത്രീകളും കൗമാരപ്രായക്കാരും ഏറ്റവും കൂടുതൽ വരുന്നത്.. കൗമാരപ്രായക്കാരെ കൂടുതലും അവരുടെ ശരീര ഭാരത്തിലും സൗന്ദര്യത്തിലും ബ്യൂട്ടിയിലും വളരെയധികം ബോധവാന്മാരാണ്.. അതുകൊണ്ട് അവരാണ് ഇത്തരം ശരീരഭാരം കൂടാൻ ആഗ്രഹിക്കുന്ന ആളുകൾ.. അവർ ഇതിനായി പലപല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അവർക്ക് ഇതുമായി ബന്ധപ്പെട്ട പലവിധ മാനസിക പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്..

അവർ പുറത്തു പോകുമ്പോൾ അല്ലെങ്കിൽ മറ്റുള്ള ആളുകളുടെ മുൻപിൽ ഷർട്ട് ഊരാൻ അവർക്ക് ചിലപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടും.. ചിലപ്പോൾ അവർ ഗെയിമുകളിൽ പങ്കെടുക്കാൻ മടി കാണിക്കുന്നു.. അതുപോലെതന്നെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള ഒരു പേടി അവരുടെ മനസ്സിലുണ്ട്.. പെൺകുട്ടികൾ അവരെ ഇഷ്ടപ്പെടുന്നു എന്ന് പലരും സംശയിക്കാറുണ്ട്.. അതുപോലെ മറ്റുള്ളവർ കളിയാക്കുമോ എന്നുള്ള പേടി.. അപ്പോൾ ഇത്തരത്തിലുള്ള വിവിധ മാനസിക പ്രശ്നങ്ങളാണ് അവർ ഇന്നു അനുഭവിക്കുന്നത്..