ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തിനും ചുറ്റും ഉണ്ടാകുന്ന കറുത്ത നിറം.. പലരുടെയും കോൺഫിഡൻസിനെ തന്നെ നശിപ്പിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തിന് ചുറ്റുമുള്ള വളരെ കഠിനമായ കട്ടികൂടിയ കറുത്ത നിറം.. അതിനെ മെഡിക്കൽപരമായി പറയുന്ന പേര് അക്കന്തോസിസ് നൈഗ്രിക്കൻസ് എന്ന് ആണ്.. അതിൻറെ പേരും തന്നെ ഒരു പ്രത്യേകതയുണ്ട് അതായത് കറുത്ത വർഗ്ഗക്കാരെ പോലെ അവരുടെ സ്കിൻ വളരെയധികം കറുത്തു പോകുന്നു എന്നുള്ളതാണ്..
സോ ഇത്തരം ഒരു കണ്ടീഷൻ എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നും.. അതെങ്ങനെ മാറ്റാം എന്നുള്ളതിനെക്കുറിച്ചും ആണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ഇത് കൂടുതലായും വരാനുള്ള സാധ്യതകൾ എന്ന് പറയുന്നത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് അതായത് നമ്മുടെ ശരീരത്തിൽ ഡയബറ്റീസ് സ്റ്റാർട്ടിങ് പ്രോബ്ലംസ് ഉണ്ടെങ്കിൽ ശരീരത്തിൽ കാണിക്കുന്ന ഏറ്റവും ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് കഴുത്തിന് ചുറ്റും ഉണ്ടാകുന്ന ഈ കറുപ്പ് നിറം തന്നെയാണ്.. ഡയബറ്റിസിന് ഉണ്ടാകുന്ന ഫസ്റ്റ് ലക്ഷണം എന്ന് വേണമെങ്കിൽ ഇതിനെ പറയാം.. രണ്ടാമത്തെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് അമിതമായ ശരീരഭാരം..
അമിതമായ വണ്ണം വരുമ്പോൾ വളരെ കോമൺ ആയിട്ട് നമ്മുടെ ശരീരത്തിൽ പലഭാഗങ്ങളും കറുക്കുന്നു.. അതിൽ വളരെ എടുത്തു കാണുന്ന എല്ലാവരുടെയും നോട്ടത്തിൽ പെടുന്ന ഏറ്റവും ഒരു വലിയ ഭാഗം എന്ന് പറയുന്നത് കഴുത്തിനു ചുറ്റുമുള്ള ഭാഗങ്ങൾ ആണ്.. കഴുത്തിന്റെ ഭാഗങ്ങൾ എടുക്കുകയാണെങ്കിൽ അത് സ്കിന്ന് കറുക്കുന്നത് മാത്രമല്ല അവിടെ വളരെയധികം സ്കിന്നുകൾ വളരെ ഹാർഡ് ആവുന്നു എന്നുള്ളതാണ്.. നമ്മൾ അവിടുത്തെ തൊലിയുടെ പ്രതലം തൊടുകയാണെങ്കിൽ വളരെ കട്ടി കൂടിയ ഭാഗങ്ങളായി തോന്നും..
ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. ഇതിൻറെ ഒരു പ്രധാന കാരണം ഡയബറ്റിസ് ആണ് അതുകൊണ്ടുതന്നെ ആദ്യം അത് കണ്ട്രോളിൽ വരുത്താൻ ശ്രമിക്കണം.. ഡയബറ്റീസ് കൺട്രോളിൽ വരുത്തുകയാണെങ്കിൽ ഇത് ഒരു പരിധിവരെ കൂടുന്നത് കുറയ്ക്കാൻ സാധിക്കും.. ഒബിസിറ്റി ആണെങ്കിൽ നമ്മുടെ ശരീരത്തിന്റെ ഭാരം നല്ല രീതിയിൽ എക്സസൈസ് ചെയ്തിട്ട് അല്ലെങ്കിൽ ഡയറ്റ് ചെയ്തിട്ട് നമ്മൾ നല്ല രീതിയിൽ നമ്മുടെ ശരീരഭാരം കുറയ്ക്കുകയാണെങ്കിൽ നമ്മുടെ കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുത്ത നിറം കുറയ്ക്കാൻ സാധിക്കും..