ഇന്ന് സംസാരിക്കാൻ പോകുന്നത് ഈ ലോകത്തെ എല്ലാ ആളുകൾക്കും ഒരിക്കലെങ്കിലും അനുഭവിച്ച അല്ലെങ്കിൽ സ്ഥിരമായിട്ട് ഇന്നും കുറച്ചു പേരെങ്കിലും അനുഭവിക്കുന്ന ഒരു പ്രശ്നം നമ്മുടെ പല്ലുകളും ആയി ബന്ധപ്പെട്ട പ്രശ്നം സംസാരിക്കാൻ വേണ്ടിയാണ്.. പല്ലിൻറെ ഇടയിൽ ഭക്ഷണങ്ങൾ കയറുക.. ഇത് കേൾക്കുമ്പോൾ തന്നെ പലർക്കും ഒരു ചിരി വരുന്നുണ്ടാവും.. ഇത് എന്റെ പ്രശ്നമാണ് എന്ന് തോന്നുന്നുണ്ടാവും.. പല്ലിൻറെ ഇടയിൽ ഭക്ഷണം കയറാത്ത ഒരു വ്യക്തി ഉണ്ടോ എന്ന് ചോദിച്ചാൽ അത് വളരെ കുറച്ചായിരിക്കും..
നല്ല ഭക്ഷണം അല്ലെങ്കിൽ നല്ല ഇറച്ചിക്കറി കൂട്ടി കഴിക്കുമ്പോൾ അത് ആദ്യത്തെ കടിയിൽ തന്നെ പല്ലിൻറെ ഇടയിൽ കയറി കഴിഞ്ഞാൽ സദ്യയുടെ എല്ലാ ആകർഷണവും നഷ്ടപ്പെടുന്നതായി തോന്നും.. എങ്ങനെ ക്ലീൻ ചെയ്യും അതൊരു പ്രശ്നമാണ്.. ഇതുവരെ നമുക്ക് ഇതിനെ ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല.. പല്ലുകൾക്ക് ഗ്യാപ്പ് വരുന്നത് നോർമലാണ് അത് ഉണ്ടാകും.. അത് നമുക്ക് എങ്ങനെ പരിഹരിക്കാം.. ഇതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. വളരെ നിസ്സാരമായ ഒരു പ്രശ്നമാണെങ്കിലും ഇത് വളരെ പേരുടെ പ്രശ്നമാണ്..
ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ടത് എന്താണ്.. എവിടെയാണ് പല്ലിന് ഗ്യാപ്പ് ഉണ്ടാവുക.. എങ്ങനെയാണ് പല്ലുകൾക്ക് ഗ്യാപ്പ് ഉണ്ടാവുന്നത്.. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.. ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും.. ഇനി പല്ലിൽ ഗ്യാപ്പ് വന്നാൽ തന്നെ അതുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പിന്നീട് സംസാരിക്കാം.. പല്ലുകൾ തമ്മിൽ വളരെ അടുത്തടുത്താണ് ഇരിക്കുന്നത്.. പല്ലുകൾ ഇരിക്കുമ്പോൾ അതിൻറെ കൂട്ടിമുട്ടുന്ന ഭാഗത്ത് നമ്മൾ പറയുന്നത് കോൺടാക്ട് പോയിൻറ് എന്നാണ്..