ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥികൾ.. അതുമായി ബന്ധപ്പെട്ട അസുഖങ്ങൾ.. എന്തൊക്കെയാണ് അതിന്റെ പ്രധാന ലക്ഷണങ്ങൾ അത് വരാനുള്ള കാരണങ്ങൾ.. ഇതെങ്ങനെ നമുക്ക് ട്രീറ്റ്മെൻറ് ചെയ്യാം എന്നതിനെ കുറിച്ചാണ്.. ഇന്ന് നമ്മൾ കൂടുതലും പറയാൻ പോകുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാവുന്ന മൂന്ന് പ്രധാന രോഗങ്ങളെ കുറിച്ചാണ്.. ഒന്നാമത്തെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാവുന്ന നീർക്കെട്ട്.. രണ്ടാമത്തേത് വയസ്സ് ആകുമ്പോൾ പ്രോസ്റ്റേറ്റ് ഗ്രന്ഥി കൂടിയിട്ട് മൂത്ര ദിവസം ഉണ്ടാകുന്ന ഒരു അസുഖം.. മൂന്നാമത്തെ പ്രോസ്റ്റേറ്റ് ക്യാൻസർ.. ആദ്യമായിട്ട് പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്താണെന്ന് നോക്കിയാൽ ഇത് ഒരു ആക്സസറീസ് സെക്ഷ്വൽ ഗ്ലാൻഡ് ആണ്..
ഇത് മൂത്രസഞ്ചിക്ക് താഴെയുള്ള ഒരു സെക്ഷ്വൽ ഗ്രന്ഥിയാണ്.. ഇതിൻറെ താഴെയുള്ള രണ്ട് വെരകളും പ്രോസ്റ്റേറ്റ് ഗ്രന്ഥിയും ചേർന്നാണ് ശുക്ലം ഉൽപാദനം നടത്തുന്നത്.. സെക്ഷ്വൽ മെച്യൂരിറ്റിക്ക് ശേഷം ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉത്പാദിപ്പിച്ച് തുടങ്ങും.. ക്രമേണ 30 മുതൽ 50 വയസ്സ് വരെ ഈ ഗ്രന്ഥി നല്ലപോലെ പ്രവർത്തിച്ചു വരും.. 50 വയസ്സ് കഴിഞ്ഞാൽ ആണുങ്ങളിൽ ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഹോർമോൺ കുറഞ്ഞു വരുംതോറും ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലിപ്പം കൂടാൻ തുടങ്ങും.. 50 വയസ്സ് കഴിഞ്ഞാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വലിപ്പം കൂടി ഇത് മൂത്ര തടസ്സം ഉണ്ടാകും..പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന നീർക്കെട്ട് അത് ഏത് പ്രായക്കാർക്കും വരാം..