നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറഞ്ഞാൽ സയാറ്റിക്ക ആണ്.. സയാറ്റിക്ക എന്നു പറഞ്ഞാൽ നടുവേദനയുടെ ഭാഗമായിട്ട് കാലിലേക്ക് വരുന്ന റേഡിയെട്ടിങ് പെയിൻ എന്ന കണ്ടീഷനാണ്..കൂടുതലും നടുവേദന ഉള്ള ആളുകളിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ് സയാറ്റിക.. സയാറ്റിക് നേർവ് എന്ന് പറഞ്ഞ് നമുക്ക് നടുവിൽ നിന്ന് കാലിലേക്ക് ഉള്ള ഒരു വലിയ നേർവ് ആണ് സയാറ്റിക്.. ഇതിൻറെ ഇടയിൽ ആയിട്ട് ഒരു ഡിസ്ക് ഉണ്ട്..ഇത് ഇടയ്ക്ക് ബെൽജ് ആവുകയും അങ്ങനെയാകുമ്പോൾ ഇത് ഈ നേർവിൽ ടച്ച് ആവുകയും ഇങ്ങനെ സംഭവിക്കുമ്പോഴാണ് നമ്മുടെ കാലിലേക്ക് ഒരു വലിച്ചിൽ പോലുള്ള വേദന അനുഭവപ്പെടുന്നത്..
ഈ സയാറ്റിക് അവസ്ഥയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ കുത്തുന്ന പോലെ വേദന അനുഭവപ്പെടുക.. അതുപോലെ തരുതരുപ്പ് ഉണ്ടാവും.. അതുപോലെ പുകച്ചിൽ ഉണ്ടാവും.. ഇതൊക്കെയാണ് ഇവയുടെ പ്രധാന ലക്ഷണങ്ങൾ.. ഇതുമായിട്ട് വല്ല രോഗികളും പരിശോധനയ്ക്ക് വരുമ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ പറയുമ്പോൾ ആദ്യം അവരുടെ എംആർഐ എടുക്കാൻ ആണ് സജസ്റ്റ് ചെയ്യുന്നത്.. എംആർഐ എടുക്കുമ്പോൾ നമുക്ക് ഏത് രീതിയിൽ ഡിസ്ക് ബൾജ് ആയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും.. ഈ സയാറ്റിക്ക കണ്ടീഷനിൽ ചില രോഗികൾക്ക് ഇരിക്കാൻ നിൽക്കാനും ചുമക്കാനും തുമ്മാനും ഒക്കെ തുടങ്ങുമ്പോൾ വേദന അനുഭവപ്പെടും.. കൂടുതലും ഇങ്ങനെയാണ് രോഗികളിൽ കണ്ടുവരുന്നത്..