കൊളസ്ട്രോൾ എന്ന വില്ലനെ നമുക്ക് വീട്ടിലിരുന്ന് പരിഹരിക്കാം.. കൊളസ്ട്രോൾ കുറയ്ക്കാനുള്ള 10 ഹോം റെമഡീസ്.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

എന്നെ ഒരുപാട് സ്നേഹിക്കുന്ന അധ്യാപകരും കാരണവന്മാരും വഴിയിൽ കാണുമ്പോൾ ചോദിക്കാറുണ്ട് കൊളസ്ട്രോളിന് എന്താണ് മരുന്ന് ഉള്ളത്.. എനിക്ക് കൊളസ്ട്രോളിന് ഉള്ള കുറച്ചു നിർദ്ദേശങ്ങൾ തരുമോ എന്ന്.. ചിലർ പറയും കൊളസ്ട്രോൾ വന്നുകഴിഞ്ഞു ഇനി പഴയതുപോലെ കഴിക്കുന്നില്ല.. ഞാനെന്തു വേണമെങ്കിലും ചെയ്തോളാം എത്ര വേണമെങ്കിലും പട്ടിണി കിടന്നോളാം എന്ന്.. ഇവരോട് എല്ലാം സ്നേഹത്തോടെ പറയാറുണ്ട് കൊളസ്ട്രോൾ അല്പം കൂടുമ്പോഴേക്കും നിങ്ങൾക്ക് അറ്റാക്ക് ഒന്നും വരില്ല.. അങ്ങനെ കൊളസ്ട്രോൾ എന്ന് പറയുന്നത് കാലാകാലം മരുന്ന് കഴിക്കേണ്ട രോഗമല്ല.. കൊളസ്ട്രോൾ എന്ന് പറയുന്നത് നിങ്ങൾ കഴിക്കുന്ന ഇറച്ചി മീന് തുടങ്ങിയവ കൊണ്ട് മാത്രമല്ല വരുന്നത്..

അല്ലെങ്കിൽ ഇറച്ചി മീനെ കഴിച്ചാൽ ഒന്നും പെട്ടെന്ന് കൊളസ്ട്രോൾ കൂടില്ല.. അതിലേറെ നിങ്ങൾക്ക് അറിയാത്ത പലതരം ഭക്ഷണങ്ങൾ കൊളസ്ട്രോൾ വരുത്തുന്നത് നിങ്ങൾ നിത്യം കഴിക്കുന്ന ഭക്ഷണങ്ങളുണ്ട്.. അതിനാൽ തന്നെ കൊളസ്ട്രോൾ എന്നുള്ളത് കുറച്ചു ശ്രദ്ധിച്ചു കഴിഞ്ഞാൽ തന്നെ മരുന്നുകൾ ഇല്ലാതെ നിയന്ത്രണങ്ങളിലൂടെ നമ്മുടെ വരുത്തിയിലാക്കാൻ കഴിയും എന്ന് പറയാറുണ്ട്.. കൊളസ്ട്രോൾ എന്ന് പറയുന്നത് ഒരുപാട് തരത്തിലുണ്ട്.. നമുക്കറിയാം ചീത്ത കൊളസ്ട്രോൾ ഉണ്ട്.. നല്ല കൊളസ്ട്രോൾ ഉണ്ട്.. ട്രൈഗ്ലിസറൈഡ് ഉണ്ട്.. ഇതൊക്കെ കൂടിയിട്ടുള്ള ടോട്ടൽ കൊളസ്ട്രോൾ എന്നിവയുമുണ്ട്.. ഇതിൽ എണ്ണമിഴുക്ക് ഉള്ളത് അല്ലെങ്കിൽ ഓയിലി ആയിട്ടുള്ള ഇറച്ചിയും മീനും ഒക്കെ കഴിച്ചാലാണ് കൊളസ്ട്രോൾ വരുക എന്നുള്ളത് നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്..

പക്ഷേ നിങ്ങൾക്ക് അറിയാത്ത ഒരു യാഥാർത്ഥ്യമുണ്ട് ഈ കൊളസ്ട്രോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഒരു 20% മാത്രമേ വരുന്നുള്ളൂ.. മറ്റുള്ളത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ് പക്ഷേ കൊളസ്ട്രോൾ അതുപോലെ കുഴപ്പമില്ലാത്ത ഭക്ഷണം നമ്മുടെ ശരീരത്തിൽ എത്തിയിട്ട് അവിടുന്ന് കൊളസ്ട്രോൾ ആയിട്ട് മാറുകയാണ് ചെയ്യുന്നത്.. അപ്പോൾ കൊളസ്ട്രോൾ എന്ന് പറയുന്ന എണ്ണയൊക്കെ മാറ്റി നിർത്തിയിട്ട് കാർബോഹൈഡ്രേറ്റ് കൂടിയിട്ടുള്ള അല്ലെങ്കിൽ അരി കൂടിയിട്ടുള്ള ഷുഗർ കൂടിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ അത് എത്തിക്കഴിഞ്ഞാൽ ലിവറിൽ വെച്ച് അത് കൊളസ്ട്രോളിന്റെ മറ്റൊരു രൂപമായി മാറും..

Leave a Reply

Your email address will not be published. Required fields are marked *