ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് മുട്ട് വേദനകളെ കുറിച്ചാണ്.. മുട്ടുവേദന പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.. യങ്സ്റ്റേഴ്സിന് വരുന്ന മുട്ടുവേദന കൂടുതലായി അത് സ്പോർട്സ് ഇഞ്ചുറി ആയിരിക്കും.. പിന്നെ അടുത്തതായി ഉള്ളത് പ്രായമായവർക്ക് വരുന്ന മുട്ടുവേദനയാണ്.. ഇത് തേയ്മാനം കൊണ്ടുവരുന്ന മുട്ടുവേദന ആണ്.. ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് പ്രായമായ ആളുകൾക്ക് ഉണ്ടാകുന്ന മുട്ടുവേദനയെ കുറിച്ചാണ്.. അപ്പോൾ നമ്മൾ തേയ്മാനം.. പ്രായമായ ആളുകളിൽ ഉണ്ടാകുന്ന മുട്ടുവേദന കേൾക്കുമ്പോൾ തന്നെ ഓപ്പറേഷൻ മുട്ടുമാറ്റി വയ്ക്കൽ എന്നിങ്ങനെ മാത്രമേ കേട്ടിട്ടുള്ളൂ.
പക്ഷേ മുട്ട് തേയ്മാനം ലാസ്റ്റ് സ്റ്റേജിൽ ആയിട്ട് നമുക്ക് വേറെ ഒന്നും ചെയ്യാൻ ഇല്ലാത്ത സാഹചര്യത്തിൽ നമ്മുടെ മുട്ട് മാറ്റിവെച്ചാൽ മാത്രമേ വേദന മാറുള്ളൂ എന്നുള്ള ഒരു സാഹചര്യത്തിൽ മാത്രം ചെയ്യുന്ന ഒരു ഓപ്പറേഷനാണ്.. ഇത് ചെയ്തിട്ട് ഫലം കിട്ടുന്ന ആളുകളുമുണ്ട് കിട്ടാത്ത ആളുകളുമുണ്ട്.. ഇന്നവിടെ സംസാരിക്കാൻ പോകുന്നത് ഓപ്പറേഷൻ ഇല്ലാതെ സ്റ്റേജ് ത്രീ വരെ പല രീതികളിലും നമുക്ക് ട്രീറ്റ്മെൻറ് എടുത്ത് വേദനകൾ മാറ്റി നമുക്ക് പെട്ടെന്ന് തന്നെ നടക്കാവുന്നതാണ്.. ഇതിന് ആദ്യമായിട്ട് നമുക്ക് നിങ്ങളുടെ മുട്ടുവേദനയുടെ സ്റ്റേജ് എത്രയാണ് എന്നറിയണം..