ഇനി ആർക്കും വീട്ടിൽ തയ്യാറാക്കിയെടുക്കാം വൈറ്റമിൻ സി സിറം വളരെ എളുപ്പത്തിൽ.. ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ മാറ്റം കണ്ടറിയാൻ സാധിക്കും..

വൈറ്റമിൻ സി സിറപ്പ് നിങ്ങൾക്ക് എല്ലാവർക്കും അറിയാം.. വൈറ്റമിൻ സി സിറപ്പ് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന പിഗ്മെന്റേഷൻ.. മുഖത്തുണ്ടാകുന്ന പലതരം പാടുകൾ അതുപോലെ റിങ്കിൾസ്.. ഇവയൊക്കെ പൂർണ്ണമായും മാറ്റുന്നതിന് ഉത്തമമായ ഒന്നാണ് ഇവ.. പക്ഷേ വൈറ്റമിൻ സി സിറപ്പ് വാങ്ങിക്കാൻ എന്നുണ്ടെങ്കിൽ അത് ചെറിയൊരു കുപ്പിയിൽ ആയിരിക്കും കിട്ടുന്നത് അതുപോലെതന്നെ അതിനെ ഭയങ്കര വിലയും ആയിരിക്കും.. അതുകൊണ്ടുതന്നെ എല്ലാവർക്കും അത് വാങ്ങിച്ചു ഉപയോഗിക്കാൻ പറ്റിയെന്ന് വരില്ല.. അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ സിമ്പിൾ ആയിട്ട് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു വൈറ്റമിൻ സി സിറപ്പ് എങ്ങനെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്..

അതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ നമുക്ക് ഈ സിറം തയ്യാറാക്കുന്നതിനായിട്ട് ആദ്യം തന്നെ നമുക്ക് വേണ്ടത് ഓറഞ്ച് പൗഡർ ആണ്.. ഇത് ഒന്നില്ലെങ്കിൽ നിങ്ങൾക്ക് കടകളിൽനിന്ന് വാങ്ങിക്കാം അല്ലെങ്കിൽ വീട്ടിൽ വാങ്ങുന്ന ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാം.. അതുപോലെ റോസ് വാട്ടർ കൂടി ആവശ്യമാണ്.. അതിനുശേഷം നമുക്ക് ആവശ്യമായി വേണ്ടത് ഗ്ലിസറിൻ ആണ്.. ഗ്ലിസറിൻ എടുക്കുമ്പോൾ വെജിറ്റബിൾ ഗ്ലിസറിൻ തന്നെ എടുക്കാൻ ശ്രദ്ധിക്കുക..

ഇത് നിങ്ങൾ തയ്യാറാക്കിയ ശേഷം രാത്രിയാണ് ഉപയോഗിക്കേണ്ടത്.. രാത്രി കിടക്കുന്നതിനു മുമ്പ് ഉപയോഗിക്കുക.. ഇത് ഉപയോഗിക്കുന്നതിനു മുൻപ് മുഖം നല്ലപോലെ ചൂടുവെള്ളത്തിൽ ഒന്ന് കഴുകി വൃത്തിയാക്കണം.. അല്ലെങ്കിൽ നല്ലപോലെ സ്റ്റീം ചെയ്ത് എടുക്കുക.. അതിനുശേഷം ഈ സിറം അപ്ലൈ ചെയ്യുക.. അതിനുശേഷം ചെറുതായൊന്ന് മസാജ് ചെയ്തു കൊടുക്കുക.. ഈ സിറം നിങ്ങൾ മൂന്ന് ദിവസം തുടർച്ചയായി ഉപയോഗിക്കുമ്പോൾ തന്നെ മാറ്റം കണ്ടറിയാൻ സാധിക്കും..

Leave a Reply

Your email address will not be published. Required fields are marked *