നമ്മളെല്ലാവരും തന്നെ നമ്മുടെ മുഖത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള പാടുകൾ അതുപോലെ കുരുക്കൾ വന്നതിനുശേഷം അവിടെ നിലനിൽക്കുന്ന പാടുകൾ.. അതുപോലെ മുഖത്ത് ഉണ്ടാകുന്ന ഡാർക്ക്നസ്.. അതുപോലെ ചെറിയ ചെറിയ പിഗ്മെന്റേഷൻ.. ഇതൊക്കെ മാറുന്നതിനായിട്ട് പലരും ബ്ലീച്ച് ചെയ്യാറുണ്ട്.. എന്നാൽ നമ്മൾ കടകളിൽനിന്ന് വാങ്ങിക്കുന്ന ബ്ലീച്ചുകൾ നമ്മൾ സ്ഥിരമായി നമ്മുടെ മുഖത്ത് ഉപയോഗിക്കുകയാണെങ്കിൽ ആ സമയത്ത് നമുക്ക് ഗുണങ്ങൾ നൽകുകയും പാടുകൾ മാറ്റുകയും ചെയ്താലും അതിൻറെ സ്ഥിരമായിട്ടുള്ള ഉപയോഗം നമുക്ക് പലതരത്തിലുള്ള ദോഷങ്ങൾ വരുത്തി വയ്ക്കും..
അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് സ്കിന്നിന് ഒരു ദോഷങ്ങളും ഉണ്ടാക്കാത്ത നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ കൊണ്ട് ചെയ്യാവുന്ന ഒരു ഈസി ആയിട്ടുള്ള ഫേഷ്യൽ ബ്ലീച്ച് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന്.. ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. വിളിച്ച തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു ടീസ്പൂൺ അരിയാണ്.. നിങ്ങൾക്ക് ഏത് അരി വേണമെങ്കിലും എടുത്ത ഉപയോഗിക്കാം.. ഇനി ഇതിലേക്ക് അല്പം വെള്ളം ഒഴിക്കണം.. അതിനുശേഷം ഇത് ഒരു 12 മണിക്കൂർ നേരത്തേക്ക് ഇങ്ങനെ വയ്ക്കണം..
മിനിമം 12 മണിക്കൂർ എങ്കിലും ഇത് ഇങ്ങനെ വയ്ക്കണം.. അതിനുശേഷം നമുക്ക് ആവശ്യമായി വേണ്ടത് ചെറിയ ഉരുളക്കിഴങ്ങ് ആണ്.. അത് ചെറു കഷണങ്ങളാക്കി മുറിക്കണം.. മുറിക്കുമ്പോൾ ഒരു കാരണവശാലും അതിന്റെ തൊലി കളയരുത്.. അതിനുശേഷം നമുക്ക് ആവശ്യമായി വേണ്ടത് ഒരു വലിയ ബീറ്റ്റൂട്ടാണ്..ഇത് തയ്യാറാക്കി കഴിയുമ്പോൾ അതിലേക്ക് അവസാനമായി ഗോതമ്പ് പൊടി കൂടി ചേർത്ത് കൊടുക്കുക.. ഇത് മുഖത്ത് ഇടുന്നതിനു മുൻപ് മുഖം നല്ല പോലെ ഒന്ന് ആവി പിടിക്കണം.. അതിനുശേഷം ഇത് നിങ്ങൾക്ക് മുഖത്ത് അപ്ലൈ ചെയ്യാം.. 20 മിനിറ്റ് നേരം കഴിഞ്ഞ് നിങ്ങൾക്ക് ഇത് കഴുകി കളയാവുന്നതാണ്..