നെഞ്ചിരിച്ചിൽ എന്നുപറയുന്നത് ഇന്ന് പല ആളുകളിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ്..ജീവിതത്തിൽ ഒരിക്കലെങ്കിലും നെഞ്ചരിച്ചൽ വരാത്ത ആളുകൾ വളരെ കുറവായിരിക്കും.. എന്താണ് നെഞ്ചെരിച്ചിൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.. നമ്മുടെ ശരീരത്തിൽ നെഞ്ചിന്റെ നടുക്ക് അതായത് മധ്യത്തിൽ ഉണ്ടാകുന്ന എരിച്ചിൽ അല്ലെങ്കിൽ പുകച്ചിൽ പോലുള്ള അവസ്ഥയാണ് നെഞ്ചരിച്ചൽ എന്ന് പറയുന്നത്.. ചിലർക്ക് അത് നെഞ്ചിൽ നിന്ന് തൊണ്ടയിലേക്ക് അല്ലെങ്കിൽ ഇടതുഭാഗത്തേക്ക്.. അതുപോലെ കൈകളിലേക്ക് വരാവുന്നതാണ്.. അതുപോലെ തന്നെ പുളിച്ചുതികട്ടൽ.. ഗ്യാസ്.. ഇവയൊക്കെ വരാറുണ്ട്..
എന്താണ് നെഞ്ചരിച്ച ലിനെ കാരണമാകുന്നത് എന്ന് നമുക്ക് നോക്കാം.. സാധാരണയായി നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അത് വായിൽ നിന്ന് തൊണ്ടയിലേക്ക് വന്ന് അത് അന്നനാളത്തിലേക്ക് കൂടി ആമാശയത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.. അന്നനാളത്തിൽ നിന്ന് ആമാശയത്തിലേക്കുള്ള വഴി എന്നു പറയുന്നത് വൺവേ ആണ്.. അന്നനാളത്തിൽ നിന്ന് ആമാശയത്തിലേക്ക് മാത്രമേ ഭക്ഷണം പോവുകയുള്ളൂ . തിരിച്ച് ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണം വരില്ല.. ശരീരം ഇത് സാധ്യമാക്കുന്നത് അന്നനാളത്തിനും ആമാശയത്തിനും ഇടയിലുള്ള ഒരു വാൽവ് വഴി ആണ്.. അത് ഒരു ഭാഗത്തേക്ക് മാത്രമേ പ്രവേശനം സാധ്യമാക്കുകയുള്ളൂ.. ഇതിനുള്ള ചില പ്രശ്നങ്ങൾ വരുന്നതുകൊണ്ടാണ് നെഞ്ചിരിച്ചിൽ ഉണ്ടാവുന്നത്..