സ്ട്രോക്ക് സാധ്യത നമുക്കുണ്ടോ എന്ന് ശരീരം മുൻപേ കാണിച്ചുതരുന്ന ലക്ഷണങ്ങൾ.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ..

നമസ്കാരം ഒൿടോബർ 29 വേൾഡ് സ്ട്രോക്ക് ഡേ ആണ്.. വേൾഡ് സ്റ്റോക്ക് ഡേ എന്ന ആചരിക്കുന്നത് ലോക മസ്തിഷ്ക ദിനം.. അല്ലെങ്കിൽ പക്ഷാഘാതദിനം.. ഹാർട്ട് അറ്റാക്ക് പോലെ തന്നെ വളരെ സീരിയസായ ഒരു കണ്ടീഷനാണ് ബ്രെയിൻ അറ്റാക്ക് അഥവാ സ്ട്രോക്ക്.. സ്ട്രോക്ക് എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞു പോവുകയോ.. രക്തക്കുഴലുകൾ പൊട്ടി മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന രണ്ട് അവസ്ഥകളെയും നമ്മൾ സ്ട്രോക്ക് എന്ന് പറയാറുണ്ട്.. 80 ശതമാനത്തിൽ അധികം സ്ട്രോക്കുകളും രക്തക്കുഴലുകൾ അടഞ്ഞു കൊണ്ടുപോകുന്ന നാഡീ സംബന്ധമായ ക്ഷ്തം ഉണ്ടാവുന്നത്..

അതിൽ ഒരുവശത്ത് മൊത്തമായും ബലക്ഷയം ഉണ്ടാവാൻ.. മുഖം ഒരു ഭാഗത്തേക്ക് കോടി പോകാം.. സംസാരം പെട്ടെന്ന് നിന്നു പോകാം.. അതല്ലെങ്കിൽ കാഴ്ച നമുക്ക് പെട്ടെന്ന് നഷ്ടപ്പെടും.. നമ്മുടെ ശരീരത്തിന്റെ ബാലൻസ് പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യാം.. അങ്ങനെ വിവിധ രീതിയിലുള്ള ലക്ഷണങ്ങളാണ് സാധാരണമായി സ്ട്രോക്ക് കണ്ടുവരുന്നത്.. ഇതിൽ മുഖം ഒരു വഷത്തേക്ക് കോടി പോവുകയും.. കൈ അതുപോലെ കാലിന് ശക്തി കുറവ് സംഭവിക്കുകയും.. അല്ലെങ്കിൽ സംസാരം നഷ്ടപ്പെടുക..

ഈ മൂന്നു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും സ്ട്രോക്ക് ഉണ്ടോ എന്ന് പരിശോധിക്കണം.. ആശുപത്രിയിൽ പോയി ഒരു ഡോക്ടറെ കാണണം.. അതുകൊണ്ടുതന്നെ ലോകം മസ്തിഷ്ക ആഘാതദിനത്തിന്റെ ആചരിക്കാനുള്ള ഒരു പ്രധാന ഉദ്ദേശം തന്നെ ഇതിനെപ്പറ്റി സ്ട്രോക്ക് അഥവാ മസ്തിഷ്ക ആഘാതം പറ്റി പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയും ഒരു രോഗിക്ക് സ്ട്രോക്ക് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിവ് ഉണ്ടാവുകയും രോഗലക്ഷണങ്ങളെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും ആശുപത്രിയിൽ എത്തിക്കാൻ ചെയ്യാവുന്ന ഒരു അറിവ് ഉണ്ടാക്കുക എന്നുള്ളതാണ്.. എന്തുകൊണ്ടെന്നാൽ നമുക്ക് സ്ട്രോക്ക് ഉണ്ടാക്കുന്ന ഒരു ഭീമമായ ബുദ്ധിമുട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *