ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് എളുപ്പം എങ്ങനെ നമുക്ക് മുട്ട് മാറ്റിവച്ചാൽ ശസ്ത്രക്രിയ ചെയ്യാം.. ചെയ്യണം എന്നതിനെപ്പറ്റി ചെറിയൊരു ധാരണ ഇത് കേൾക്കുന്ന ആളുകൾക്ക് തരുന്നതിനു വേണ്ടിയാണ്.. മുട്ട തേയ്മാനം എന്ന് പറയുമ്പോൾ അത് കുറെ കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.. എല്ലാം മുട്ടുവേദനകളും തേയ്മാനം ആകണമെന്നില്ല.. മുട്ടു തേയ്മാനം വരുന്നത് സാധാരണ അത് വരുമ്പോൾ തന്നെ വയസ്സ് ഏകദേശം 40 വയസ്സ് ആകാറുണ്ട്.. അല്ലെങ്കിൽ ചെറിയ വയസ്സിൽ വരുന്ന ആളുകൾക്ക് അവർക്ക് ബാക്കി അസുഖങ്ങൾ ആയ സന്ധിവേദന ഉണ്ടാകാനുള്ള കാരണം ഇൻഫ്ളമേറ്ററി ആർത്തൈറ്റിസ് അങ്ങനെ വാദ സംബന്ധമായ അസുഖങ്ങൾ കൊണ്ട് ഉണ്ടാകാം..
അത്തരം ആളുകൾക്ക് നേരത്തെ തന്നെ മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടി വരാറുണ്ട്.. അപ്പോൾ നമ്മൾ ഇത് എപ്പോൾ എങ്ങനെ ചെയ്യും എന്ന് അറിയുവാൻ വേണ്ടി ആദ്യം ഒരു ഡോക്ടറെ കാണുമ്പോൾ മാത്രമേ നമുക്ക് നമ്മുടെ അസുഖം എന്താണ് എന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.. ഒരു രോഗിയായിട്ട് മുട്ടുവേദന കൊണ്ടു വരുമ്പോൾ ആരോഗ്യയുടെ വയസ്സ്.. അതുപോലെ എന്തൊക്കെ ഇൻജുറി ഉണ്ടായിട്ടുണ്ട്.. അതുകൂടാതെ എന്തെങ്കിലും മറ്റേ അസുഖങ്ങൾ ഉണ്ടോ എന്ന് എല്ലാം തിരിച്ചറിയാൻ ആയിട്ടുള്ള ടെസ്റ്റുകൾ നമ്മൾ ചെയ്യും.
ബേസിക് ആയിട്ട് നമ്മൾ മുട്ടുവേദന അല്ലെങ്കിൽ ജോയിൻറ് പെയിൻ എന്ന് പറഞ്ഞു വരുമ്പോൾ അതിന്റെ കാരണം എന്താണെന്ന് കണ്ടുപിടിക്കാൻ ആയിട്ട് ബ്ലഡ് ടെസ്റ്റ് ചെയ്യും.. വയസ്സ് കൂടിയ ആൾക്കാരിൽ ആണെങ്കിൽ ചിലപ്പോൾ യൂറിക് ആസിഡ് കൂടാം.. ആമവാതം അല്ലെങ്കിൽ സന്ധിവാതങ്ങൾ ഇങ്ങനെയുള്ള അസുഖങ്ങൾ ആവാം.. അപ്പോൾ ഇതിനെല്ലാം അതിന്റേതായ ബ്ലഡ് ടെസ്റ്റുകൾ ചെയ്യേണ്ടിവരും അതുപോലെ എക്സറേ എടുക്കേണ്ടിവരും.. എക്സറേയിൽ നല്ല തേയ്മാനം ഉണ്ടെങ്കിൽ മാത്രം അതിനനുസരിച്ചുള്ള മറ്റു ട്രീറ്റ്മെന്റുകളിലേക്ക് പോയാൽ മതി..