ഇന്ന് ഒരുപാട് പേർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു അസുഖമാണ് പൈൽസ് അല്ലെങ്കിൽ മൂലക്കുരു എന്ന് പറയുന്നത്.. ഇത് എത്ര ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് ചോദിച്ചാൽ ഏകദേശം 40% ആളുകൾക്ക് വരെ അവരുടെ ജീവിതത്തിൽ ഏതെങ്കിലും സമയത്ത് ഈ ഒരു അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുണ്ടാവും.. എന്നാൽ പലപ്പോഴും പുറത്ത് പറയാനുള്ള മടി കൊണ്ട് ഡോക്ടറെ കാണിക്കാനുള്ള മടി കൊണ്ട് വേദനകൾ സഹിച്ച് ബുദ്ധിമുട്ടിയാണ് ആളുകൾ പലപ്പോഴും പോകാറുള്ളത്..
ഈ പൈൽസ് ഉണ്ടാകുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ മലദ്വാരത്തിന് കുറച്ചു മുകളിലുള്ള രക്തം നിറഞ്ഞുനിൽക്കുന്ന ഒരു തടിച്ച ഒരു ഭാഗം പുറത്തേക്ക് വരുന്നതാണ് പൈൽസ് എന്ന് പറയുന്നത്.. അവിടെ ഉരഞ്ഞു പൊട്ടിയിട്ട് രക്തം പോവാനും സാധ്യത ഉണ്ട്.. അപ്പോൾ പൈൽസ് കൊണ്ട് ഉണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങൾ എന്താണ് എന്നുവച്ചാൽ ഏറ്റവും കോമൺ ആയിട്ട് കാണുന്ന ഒരു പ്രശ്നം എന്നു പറയുന്നത് മലം പോയി കഴിഞ്ഞതിനു ശേഷം ചുവന്ന കളറിൽ രക്തം പോവുക എന്നുള്ളതാണ്..
അത്തരം ആളുകൾക്ക് രക്തക്കുറവുകൾ ഉണ്ടാവും അതുപോലെ ബാക്കിയുള്ള പ്രശ്നങ്ങളും ഉണ്ടാവാം.. അതുപോലെ രണ്ടാമതൊരു പ്രശ്നം ഇതിൽ കാണുന്നത് ഈ പൈൽസിന്റെ ഒരു തടിപ്പ് മലദ്വാരത്തിലൂടെ പുറത്തേക്ക് വരുന്ന ഒരു തടിപ്പ് അല്ലെങ്കിൽ തള്ളി വരുന്ന ഒരു സംഭവമാണ് രണ്ടാമത്തേത്.. അപ്പോൾ അങ്ങനെ വരുന്ന ആളുകൾക്ക് രണ്ടുമൂന്നു വിധത്തിൽ ഉണ്ട്.. ഒന്നില്ലെങ്കിൽ അത് തനിയെ ഉള്ളിലേക്ക് പോകും അല്ലെങ്കിൽ കൈകൊണ്ട് നമ്മൾ തള്ളി ഉള്ളിലേക്ക് കയറ്റും.. ചിലപ്പോൾ എന്തൊക്കെ കാര്യങ്ങൾ ചെയ്താലും ഉള്ളിലേക്ക് പോകാതെ പുറത്തു തന്നെ ഉണ്ടാകും..