ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് മുടികൊഴിച്ചലിനെക്കുറിച്ചും അതുപോലെ താരനെ കുറിച്ചുമാണ്.. മനുഷ്യൻറെ തലയിൽ ശരാശരി ഒരു ലക്ഷം മുടിയിഴകൾ ഉണ്ടാവും.. അതിൽ നിന്നും ഒരു ദിവസം ശരാശരി 50 മുതൽ 100 മുടി വരെ ഒരു ദിവസം നോർമൽ ആയിട്ട് തന്നെ കൊഴിഞ്ഞു പോകാറുണ്ട്.. മുടി നീളം വയ്ക്കുന്നത് ഏകദേശം ഒരു ദിവസം .3 മില്ലിമീറ്റർ എന്ന അളവിലാണ്.. നമ്മൾ എന്തൊക്കെ എണ്ണകൾ ട്രൈ ചെയ്താലും മരുന്നുകൾ കഴിച്ചാലും ഇതിനേക്കാൾ കൂടുതൽ മുടി നീളം വയ്ക്കുകയില്ല..
മാക്സിമം എത്രത്തോളം മുടി നീളം വയ്ക്കും എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ജനിതകമായ ഘടകങ്ങളാണ്.. പാരമ്പര്യമായി നിങ്ങൾക്ക് അതിനുള്ള ഒരു ടെൻഡൻസി കിട്ടിയിട്ടുണ്ട്.. അമ്മയുടെ വീട്ടിലോ അല്ലെങ്കിൽ അച്ഛൻറെ വീട്ടിലോ ഒരുപാട് നീളമുള്ള മുടിയുള്ള ആളുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ മുടിയും ഒരുപാട് നീളം വയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.. പക്ഷേ പാരമ്പര്യമായി കുടുംബത്തിൽ അധികം മുടിയില്ലെങ്കിൽ നിങ്ങളുടെ മുടിയും നീളം വയ്ക്കില്ല..
മുൻപ് പറഞ്ഞതുപോലെ ഒരു ദിവസം 50 മുതൽ 100 മുടി വരെ കൊഴിഞ്ഞു പോകും.. അത് കൂടുതലായും നമുക്ക് കാണാൻ കഴിയണമെന്നില്ല.. അപ്പോൾ നിങ്ങളുടെ തലയിൽ നിന്ന് പോകുന്ന മുടി നോർമൽ ആയിട്ടാണോ കൊഴിയുന്നത്.. അല്ലെങ്കിൽ അബ്നോർമൽ ആയിട്ടാണ് കൊഴിയുന്നത് എന്ന് എങ്ങനെ മനസ്സിലാവും.. നീളമുള്ള മുടി ഉള്ള ആളുകൾ ആണെങ്കിൽ മുടി ചീവുമ്പോൾ തന്നെ മനസ്സിലാവും നോർമൽ ആയിട്ടാണ് മുടി കൊഴിയുന്നത് എന്ന്.. എന്നാൽ പുരുഷന്മാർക്ക് മുടികൊഴിച്ചിൽ ഉണ്ടോ എന്ന് പറയാൻ ബുദ്ധിമുട്ടാണ്..