പലപ്പോഴും പല ആളുകളും ഒ പിയിൽ വന്ന ചോദിക്കുന്ന ഒരു കാര്യം ഉണ്ട് തടി കുറയാൻ വേണ്ടി നമുക്ക് എന്തൊക്കെ മാർഗ്ഗങ്ങൾ ചെയ്യാമെന്ന്.. ആദ്യം നമ്മൾ അറിയേണ്ടത് തടി എന്ന് പറയുന്നത് നമ്മുടെ ഒരാളുടെ ഉയരത്തിന് അനുസരിച്ച് ഉള്ളവണ്ണം നമുക്ക് പൊതുവേ ആവശ്യമുണ്ട്.. അപ്പോൾ തടി കുറയ്ക്കാൻ വേണ്ടി നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും ഗൂഗിൾ ചെയ്തു നോക്കുന്ന സമയത്ത് പല സമയത്തും നാരങ്ങാനീരിൽ രാവിലെ വെറും വയറ്റിൽ നാരങ്ങാനീരും തേനും ചേർത്ത് കൂട്ടി കഴിക്കുക അല്ലെങ്കിൽ ഗ്രീൻ ടീ കഴിക്കുക..
അല്ലെങ്കിൽ വെറും വയറ്റിൽ 2 ലിറ്റർ വെള്ളം കുടിക്കുക എന്നുള്ള പല പല മെത്തേഡുകൾ നമ്മൾ കണ്ടിട്ടുണ്ടാവും.. ഇതിൽ എന്താണ് സത്യം.. രാവിലെ വെറും വയറ്റിൽ നമ്മൾ ഇത്തരം സാധനങ്ങൾ കഴിക്കുമ്പോൾ അതുകൊണ്ട് നമ്മൾ കഴിക്കുന്ന ഭക്ഷണം കുറയ്ക്കാൻ പറ്റും.. നമ്മൾ കഴിക്കുന്ന ഭക്ഷണം കുറച്ചതു കൊണ്ടുമാത്രം നമ്മുടെ തടി കുറയുമോ..
പല ആളുകളും ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ട്.. അതിനുപകരം ഒരുപാട് കറികൾ കഴിക്കും.. വെജിറ്റബിൾ കഴിക്കാൻ പറഞ്ഞാൽ അതിനു പകരമായി കറികൾ കൂട്ടും.. കറി വെജിറ്റബിൾ അല്ലേ ഉള്ളത്.. പക്ഷേ കറികളിൽ നമ്മൾ കാണാത്ത ഒരു സംഭവം ഉണ്ട് തേങ്ങ.. ഈ തേങ്ങ നമ്മുടെ ശരീരഭാരം കൂട്ടുന്ന ഒന്നാണ്.. ബാക്കിയുള്ള സാധനങ്ങൾ ചോറു മാറ്റി നമ്മൾ കഴിക്കുമ്പോൾ അതും തടി കൂടാൻ ഉള്ള ഒരു കാരണമാണ്.. അപ്പോൾ പ്രോപ്പർ ഡയറ്റ് എങ്ങനെയാണ് എന്ന് വെച്ചാൽ നമുക്ക് ആവശ്യമുള്ള ഒരു 1500 കാലറി നമ്മൾ കൊടുത്ത് എക്സസൈസ് ചെയ്താൽ മാത്രമാണ് ആവശ്യമുള്ളതിൽ നിന്ന് കുറവ് വന്ന് നമ്മുടെ തടി നാച്ചുറലായി കുറച്ചു കൊണ്ടുവരാൻ സാധിക്കുകയുള്ളൂ..