നമ്മൾ ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് തോൾ സന്ധിവേദനയും അതിനെ നമുക്ക് എന്തെല്ലാം ചെയ്യാം എന്നും അത് മാറിക്കിട്ടാൻ ആയിട്ട്.. ഇതുതന്നെ രണ്ടു ഗ്രൂപ്പുകളായി ഞാൻ അവതരിപ്പിക്കുകയാണ്.. ഈ വിഷയത്തിൽ 50 വയസ്സിന് മുകളിൽ വരുന്ന തോൾ സന്ധി വേദനയെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.. പലപ്പോഴും നിങ്ങളിൽ പലരും തോളിൽ സന്ധിവേദനകൾ അനുഭവപ്പെട്ട് ഉണ്ടാവാം.. അത് തോൾ സന്ധിവേദന സംബന്ധമായിട്ടാവാം.. പലരീതിയിൽ നമുക്ക് തോൾ സന്ധിവേദനകൾ വരാം..
ഒന്നാമത്തെ നമ്മുടെ കഴുത്തിന്റെ ഡിസ്ക് പ്രശ്നങ്ങൾ കൊണ്ട്.. ഞരമ്പ് വഴി വരുന്ന വേദനകൾ ആവാം.. അല്ലെങ്കിൽ കഴുത്തിന്റെ എല്ലിന് തേയ്മാനം വല്ലതും വന്ന് അവിടെ മസിൽ പിടുത്തം വന്ന് നീർക്കെട്ട് ഉണ്ടായി വരുന്ന വേദനകൾ ആവാം.. ഇന്ന് അതിനെക്കുറിച്ച് ഒന്നും ഡിസ്കസ് ചെയ്യാൻ പോകുന്നില്ല.. എന്ന് പറയാൻ പോകുന്നത് തോൾ സന്ധികൾ സംബന്ധമായി ഉണ്ടാകുന്ന വേദനകളെ കുറിച്ചാണ്.. അതും 50 വയസ്സിന് മുകളിൽ പ്രായമായ ആളുകളിൽ ഉണ്ടാകുന്ന വേദനകളെക്കുറിച്ചാണ്..
ചെറുപ്രായക്കാർക്ക് മറ്റു പല കാരണങ്ങൾ കൊണ്ട് ആയിരിക്കാം വേദനകൾ വരുന്നത്.. ഇതിനെക്കുറിച്ച് അടുത്ത ഒരു ഭാഗമായി സംസാരിക്കാം.. അപ്പോൾ നമ്മൾ പലപ്പോഴും ചിന്തിക്കാം അല്ലെങ്കിൽ നമുക്ക് അനുഭവപ്പെട്ടിട്ടുണ്ടാവും വെയിറ്റ് വല്ലതും എടുത്ത് വച്ചു അല്ലെങ്കിൽ ചെറിയൊരു വീഴ്ച വീണു.. ആ വീട്ടിൽ നമുക്ക് ഒന്നും സംഭവിക്കേണ്ടതായ കാര്യങ്ങൾ ഇല്ല.. പക്ഷേ അതായിരിക്കും വേദനയുടെ തുടക്കം.. ചില ആളുകളിൽ ഷുഗർ കണ്ട്രോളിൽ വരാത്ത ആളുകൾ.. ഇത്തരം ആളുകൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് കാരണം ഇതിന്റെ ചികിത്സ എന്ന് പറയുന്നത് തന്നെ ആദ്യം ഷുഗർ കണ്ട്രോളിൽ വരുത്തുക എന്നത് തന്നെയാണ്..