ഇന്ന് സംസാരിക്കാൻ പോകുന്നത് ഗർഭപാത്രത്തിൽ ഉണ്ടാകുന്ന ക്യാൻസറുകളെ കുറിച്ചാണ്.. ഗർഭപാത്ര കാൻസറുകൾ എന്നു പറഞ്ഞാൽ തന്നെ നമ്മൾ ആലോചിച്ചു നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാവും കാരണം നമ്മൾ സ്ത്രീകളുടെ ജെൻഡർ സിസ്റ്റം എന്ന് പറയുമ്പോൾ നടുക്ക് ഒരു യൂട്രസ് ഉണ്ട്.. ഇരു ഭാഗങ്ങളിലായി ട്യൂബുകൾ..
രണ്ട് അണ്ഡാശയങ്ങൾ.. ഈ ഗർഭപാത്രം വന്നു നിൽക്കുന്നത് ഗർഭപാത്രത്തിന്റെ മുഖം എന്നു പറയുന്നു.. നമ്മുടെ ഗർഭപാത്രത്തിന്റെ അകത്ത് വരുന്ന കാൻസറുകളാണ് ഗർഭപാത്ര കാൻസറുകൾ എന്നു പറയുന്നത്.. സാധാരണഗതിയിൽ ഈ ഗർഭപാത്ര ക്യാൻസറുകൾ കൂടുതലായി കാണുന്നത് 50 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകളിലാണ്..
പ്രത്യേകിച്ച് ശരിക്കും ഇത് കാണുന്നത് മാസക്കുളി നിന്ന് കഴിഞ്ഞ സ്ത്രീകളിലാണ്.. ഇതിൻറെ പ്രധാന ലക്ഷണമായി പറയുന്നത് എന്താണെന്ന് വെച്ചാൽ മാസക്കുളി നിന്ന് കഴിഞ്ഞതിനുശേഷം ഉള്ള ബ്ലീഡിങ്.. 50 വയസ്സ് കഴിഞ്ഞ ആളുകളിലാണ് മാസ കുളി നിൽക്കുന്നത്.. 50 വയസ്സിന് മുകളിലുള്ള ആളുകൾക്ക് മാസ കുളി നിന്ന് കഴിഞ്ഞതിനുശേഷം ഉള്ള ബ്ലീഡിങ് ആണ് കാണുന്നത്.. ഈ ബ്ലീഡിങ് എന്ന് പറയുന്നത് നമ്മുടെ മാസ കുളി സമയത്ത് പോലെയുള്ള ബ്ലീഡിങ് ആവണമെന്നില്ല..