ഇന്ന് പ്രധാനമായും ഹൃദ്രോഗത്തെ കുറിച്ചാണ് സംസാരിക്കുന്നത്.. ഹൃദ്രോഗം വളരെ പ്രധാനപ്പെട്ട രോഗമാണ് എന്ന എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ്.. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് ആദ്യം നമുക്ക് പരിശോധിക്കാം.. പലതരം ഹൃദ്രോഗങ്ങൾ ഉണ്ടെങ്കിലും പ്രധാനമായും കൊറോണറി ഹൃദ്രോഗങ്ങൾ ആണ് പെട്ടെന്ന് ഉള്ള മരണത്തിന് പ്രധാന കാരണം.. കൊറോണറി ഹൃദ്രോഗം ഉണ്ടാവുന്നത് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ചെറിയ കൊറോണറി രക്ത കുഴലുകളിൽ അടവ് വരുന്നത് കൊണ്ടാണ്..
ഇത് അടഞ്ഞു പോകുന്നത് പലപ്പോഴും നമ്മൾ ഒരു ബ്ലോക്ക് എന്ന് പറയുന്നു.. ഇത് സംഭവിക്കുന്നത് ഒരു ദിവസം പെട്ടെന്ന് ഉണ്ടാകുന്ന കാരണങ്ങൾ കൊണ്ടല്ല.. പലപ്പോഴും എത്ര വർഷങ്ങളായി ഈ കൊറോണറി രക്തക്കുഴലുകൾ ക്രമേണ ചുരുങ്ങി ചുരുങ്ങി വരുകയും ഒരു പ്രത്യേക സമയത്ത് അവിടെ പുതിയതായി ഒരു രക്തക്കട്ട രൂപപ്പെടുകയും പെട്ടെന്ന് ഹൃദയത്തിൻറെ ഒരു ഭാഗത്ത് രക്ത ഓട്ടം നിന്നു പോകുകയും.
ഹൃദയത്തിൻറെ താളമിടുപ്പ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യുന്നതുകൊണ്ടാണ് ഹൃദ്രോഗം പെട്ടെന്ന് ഉണ്ടാവുന്നത്.. ഇങ്ങനെ ഉണ്ടാകാൻ ഒരുപാട് കാരണങ്ങളുണ്ട്.. പ്രധാനമായും ഉണ്ടാവുന്നത് രക്തസമ്മർദ്ദം വർദ്ധിക്കുന്നത് ഹൈപ്പർടെൻഷൻ പ്രമേഹരോഗങ്ങൾ.. രക്തത്തിൽ കൊഴുപ്പ് അമിതമായി വർദ്ധിക്കുക.. പിന്നെ പുകവലി പോലുള്ള നമ്മുടെ ജീവിതത്തിലെ ഉണ്ടാവുന്ന തെറ്റുകൾ കൊണ്ടാണ് നമുക്ക് ഹൃദ്രോഗം ഉണ്ടാവുന്നത്..