നമ്മുടെ ജീവിതത്തിൽ പല സ്റ്റേജുകളിലൂടെ നമ്മൾ കടന്നു പോകാറുണ്ട്.. ഏറ്റവും നമ്മുടെ ചെറിയ പ്രായം മുതൽ തന്നെ അതുകഴിഞ്ഞ് നമ്മൾ നഴ്സറി സ്കൂളിൽ പോകുന്നു.. യുപി അതുപോലെ എൽപി ഹൈസ്കൂൾ പ്ലസ് ടു.. അതുകഴിഞ്ഞ് കോളേജ്.. അതുകഴിഞ്ഞ് പ്രൊഫഷണൽ കോഴ്സുകൾ ചെയ്ത ജോലി ചെയ്യുന്നു.. അപ്പോൾ ഇങ്ങനെ നമ്മുടെ ലൈഫ് സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് നമ്മുടെ ലൈഫിലെ ഭൂരിഭാഗവും പഠനം സുഹൃത്തുക്കൾ ജോലി അങ്ങനെയൊക്കെയായി ജീവിച്ചുപോകുന്ന ആളുകളാണ് നമ്മൾ.. അതുകഴിഞ്ഞ് നമ്മൾ പഠനം എല്ലാം കഴിഞ്ഞ് ജോലിയിലേക്ക് വന്നു ആ ജോലിയിൽ നമുക്ക് ഒരു ശമ്പളം കിട്ടി.. ആ ശമ്പളത്തിന്റെ ഭാഗമായി നമ്മൾ വീട് പണിയുന്നു..
കാർ വാങ്ങുന്നു കല്യാണം കഴിക്കുന്നു.. ഇത്തരം പലകാര്യങ്ങളും പുരുഷനെ സംബന്ധിച്ചിടത്തോളം വരുന്നു.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പഠിത്തം കഴിയുമ്പോൾ തന്നെ ഇപ്പോഴത്തെ ഒരു രീതി കുറച്ചുകൂടി ബെറ്റർ ആണ്.. പണ്ടൊക്കെ പറയുമ്പോൾ പഠിക്കുമ്പോൾ തന്നെ കല്യാണം കഴിക്കുന്നവരുണ്ട്.. അതുപോലെ പഠിച്ചു കഴിഞ്ഞ് ഉടനെ കല്യാണം കഴിപ്പിക്കുന്നവർ ഉണ്ട്.. കാരണം നമ്മുടെ സമൂഹത്തിൽ 18 വയസ്സ് പെൺകുട്ടികൾക്കും 21 വയസ്സ് ആൺകുട്ടികൾക്കും ആണ് എന്നൊക്കെ പറഞ്ഞെങ്കിലും..
ചിലപ്പോൾ അതിനേക്കാൾ മുമ്പ് തന്നെ കല്യാണം കഴിപ്പിച്ച് വിടുന്ന ഒരു സാഹചര്യമുണ്ട്.. പെൺകുട്ടികൾ ഒരു പ്രായപൂർത്തി എന്ന രീതിയിലേക്ക് വരുമ്പോൾ തന്നെ തുടങ്ങും എന്തായി ആലോചന വല്ലതുമായോ.. അല്ലെങ്കിൽ കല്യാണം ആയില്ലേ എന്ന രീതിയിൽ ഒക്കെ വീട്ടുകാർക്ക് ചോദ്യങ്ങൾ വന്നു തുടങ്ങും.. അപ്പോൾ അവർ അന്നേരം തന്നെ ആലോചിക്കാൻ തുടങ്ങും.. പക്ഷേ ഇന്നത്തെ സമൂഹത്തിലെ പെൺകുട്ടികൾക്ക് എല്ലാം ഒരു ചിന്താഗതി വന്നുതുടങ്ങി.. ഒരു സ്വന്തമായി അഭിപ്രായവും കാഴ്ചപ്പാടും വന്നു തുടങ്ങി.. അപ്പോൾ കുറച്ചു കാര്യങ്ങൾ എല്ലാം തന്നെ മാറി..