ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് റെഗുലർ ആയിട്ട് രോഗികൾ വിളിച്ചു ചോദിക്കുന്ന നടുവേദനയെ കുറിച്ചുള്ള കുറച്ചു കാര്യങ്ങളാണ് ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ആദ്യം നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എന്താണ് നടുവേദന.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. ഇത് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും.. മിക്കപ്പോഴും നടുവേദന എന്ന് പറയുമ്പോൾ മിക്ക ആളുകൾക്കും നടുവിന് ആയിരിക്കും വേദന.. എന്നാൽ ചില ആളുകൾക്ക് നടുവിന് മാത്രമല്ല വേദന ഉണ്ടാവുക.
അത് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും.. കാലിനടിയിൽ തരിപ്പ് അനുഭവപ്പെടുക.. അതുപോലെതന്നെ കാലിൻറെ അടിയിൽ മുള്ള് കുത്തുന്നത് പോലെ തോന്നുക.. പെട്ടെന്ന് രാവിലെ എഴുന്നേറ്റ് വരുമ്പോൾ തന്നെ നടുവേദന ആയി വരിക.. ചെറിയ എന്തെങ്കിലും കുനിഞ്ഞ് ജോലി ചെയ്യുമ്പോഴും നിവരുമ്പോഴും ഉള്ള വേദനകൾ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ..
എവിടെനിന്നാണ് വേദന വരുന്നത് അല്ലെങ്കിൽ ഏത് സ്ട്രക്ചർ ആണ് വേദന ഉണ്ടാക്കുന്നത് എന്ന് നമുക്ക് കൃത്യമായി രോഗിയെ പരിശോധിച്ചാൽ മാത്രമേ എന്താണ് വേദന ഉണ്ടാകാൻ കാരണമെന്ന് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ.. പൊതുവേ നട്ടെല്ലിന് എന്തെങ്കിലും ബാധിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. നടുവേദന പൊതുവേ ഈ ലക്ഷണങ്ങളിൽ എല്ലാം വരാറുണ്ട്.. നട്ടെല്ലിന് എന്ത് സംഭവിക്കുമ്പോഴാണ് വേദന ലേക്ക് മാറുന്നത്.. ഇത് ചെറുപ്രായക്കാർക്ക് ഉണ്ടാകാറുണ്ട് അല്ലെങ്കിൽ മുതിർന്ന ആളുകളിൽ മാത്രമാണോ… എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്..
https://youtu.be/FhJjdEapAGo