ഇന്ന് സംസാരിക്കാൻ പോകുന്നത് സിയോപിഡി എന്ന വിഷയത്തെക്കുറിച്ചാണ്.. മലയാളത്തിൽ അതിനെ സ്ഥായിയായ ശ്വാസകോശ ചുരുക്കരോഗം എന്ന് പറയുന്നു.. എന്താണ് ഈ രോഗത്തിൻറെ പ്രസക്തി.. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം രോഗ കാരണങ്ങൾ കൊണ്ടുള്ള മരണങ്ങളിൽ ലോകത്ത് ഇന്ന് നാലാം സ്ഥാനത്ത് നിൽക്കുന്ന രോഗമാണ് സി ഒ പി ഡി അതായത് ശ്വാസകോശ ചുരുക്കരോഗം.. ഇത് ആരിലാണ് കോമൺ ആയി കാണുന്നത്.. പുകവലിക്കാർ ആയ പുരുഷന്മാരിൽ ആണ് കൂടുതലായി ഇത് കണ്ടുവരുന്നത്..
മറ്റുള്ള ആളുകളിലും വരാം പക്ഷേ ഏറ്റവും കൂടുതലായി കാണുന്നത് പുകവലിക്കാരായ പുരുഷന്മാരിലാണ് ഇത് കാണുന്നത്.. ഇതിൻറെ പ്രധാന രോഗലക്ഷണങ്ങൾ ചുമ.. കഫക്കെട്ട്.. ശ്വാസതടസ്സം എന്നിവ ആണ്.. എന്തുകൊണ്ടാണ് ഇത് വരുന്നത്.. നമുക്കറിയാം ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളിൽ അന്തരീക്ഷത്തിലുള്ള ശുദ്ധവായുമായ ഓക്സിജനെ ഉള്ളിലേക്ക് എടുക്കുകയും.. ഉള്ളിലുള്ള അശുദ്ധവായുമായ കാർബൺഡയോക്സൈഡിന് പുറന്തള്ളുകയും ചെയ്യുന്നതാണ്..
അപ്പോൾ സി.ഒ പി ഡി അഥവാ ശ്വാസകോശ ചുരുക്കരോഗം കൊണ്ട് ശ്വാസകോശത്തിന്റെ ഉള്ളിൽ ഉണ്ടാകുന്ന ഭിത്തികളിൽ നീർവീഴിച്ച ഉണ്ടാവുകയും അതിൻറെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്നു.. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഓക്സിജനും ഉള്ളിലേക്ക് എടുക്കുവാൻ അതുപോലെതന്നെ കാർബൺഡയോക്സൈഡിന് പുറന്തള്ളാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് നമ്മുടെ ശരീരം എത്തുകയും ചെയ്യുന്നു..