ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് മുഖം നല്ല ബ്രൈറ്റ് ആയി ഇരിക്കുവാനും അതോടൊപ്പം മുഖം നല്ല ക്ലീനായി ഇരിക്കുവാനും സഹായിക്കുന്ന ഒരു അടിപൊളി നൈറ്റ് ക്രീം എങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.. ഈ ക്രീം തയ്യാറാക്കി എടുക്കുന്നതിന് വളരെ എളുപ്പമാണ്.. ഇത് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വളരെ വലുതാണ്.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക..
ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ആണ്.. അതുപോലെതന്നെ മൂന്ന് തുള്ളി ലെമൺ എസ്സൻഷ്യൽ ഓയിൽ ആവശ്യമാണ്.. ലെമൺ എസ്സൻഷ്യൽ ഓയിൽ നിങ്ങൾക്ക് ആമസോൺ സൈറ്റുകളിൽ ലഭിക്കുന്നതാണ്.. അതിനുശേഷം നമുക്ക് ആവശ്യമായി വേണ്ടത് ഒരു ടീസ്പൂൺ ആൽമണ്ട് ഓയിലാണ്.. അതിനുശേഷം ഒരു ടീസ്പൂൺ ഗ്ലിസറിൻ കൂടി ആവശ്യമാണ്.. അതുപോലെ ഒരു നുള്ള് കസ്തൂരി മഞ്ഞൾ കൂടി ആവശ്യമാണ്.. ഇത് നല്ലപോലെ ക്രീം രൂപത്തിലാക്കി ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം..
ഇത് ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങൾ ആദ്യം തന്നെ നിങ്ങളുടെ മുഖം നല്ലപോലെ കഴുകി വൃത്തിയാക്കണം.. അതിനുശേഷം ഉറങ്ങുന്നതിനു മുൻപ് നിങ്ങളുടെ മുഖത്ത് ക്രീം നല്ലതുപോലെ തേച്ച മസാജ് ചെയ്യുക.. ഇങ്ങനെ തുടർച്ചയായി ഒരാഴ്ച ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല മാറ്റം കണ്ടറിയാൻ സാധിക്കും.. യാതൊരു പാർശ്വഫലങ്ങളും ഇതിനില്ല അതുകൊണ്ടുതന്നെ വിശ്വസിച്ച ഉപയോഗിക്കാം..