ആളുകൾ പലപ്പോഴും അവരുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന് വിചാരിക്കുന്ന അതിനുവേണ്ടി ഉപയോഗിക്കുന്ന പല പ്രോഡക്ടുകളും പലപ്പോഴും അവരുടെ ആരോഗ്യത്തിന് ഹാനികരമായി തീരാറുണ്ട്.. പലപ്പോഴും സ്ത്രീകൾക്കാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്.. കാരണം ഓ സി ഡി എന്നു പറയുന്ന കൂടുതലായി കഴുകുക കൂടുതൽ വൃത്തിയാക്കുക എന്നിവർ കൂടുതൽ അപകടകരമായ രീതിയിൽ നമ്മുടെ പി എച്ച് അളവ് വ്യത്യാസപ്പെടുത്തുകയും ബാക്ടീരിയൽ ഗ്രോത്തിന് അല്ലെങ്കിൽ സ്കിൻ ഡിസീസസ് അതുപോലെ അലർജിക്ക് കാരണമാകാറുണ്ട്.. എന്നാൽ ചില ആളുകൾ അവരുടെ അസുഖങ്ങളെപ്പറ്റി യാതൊരു ബോധവും ഇല്ലാതെ നടക്കുകയും ചെയ്യുന്നവർ ഉണ്ട്..
രണ്ടുതരത്തിൽ ആളുകളുണ്ട് അതായത് ഷുഗർ 140 ആകുമ്പോഴേക്കും ചില സ്ത്രീകൾ ഡോക്ടറുടെ അടുത്തേക്ക് പോകും.. എന്നാൽ അതുപോലെ 400 ഷുഗർ ലെവൽ ആയിട്ടും പുല്ലുപോലെ നടക്കുന്ന ആളുകളുണ്ട്.. അപ്പോൾ ഇത് രണ്ടും നമുക്ക് പ്രശ്നമാണ്.. ഇതിനെക്കുറിച്ച് കൂടുതൽ ആലോചിച്ച കൂടുതൽ ടെൻഷൻ അടിക്കുമ്പോൾ തന്നെ അസുഖം കൂടും.. അതുപോലെ നമ്മൾ ഒരുപാട് ക്ലീൻ ചെയ്യുമ്പോൾ പ്രശ്നങ്ങൾ വരും.. ഏറ്റവും നല്ല ഉദാഹരണം ഈ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻസ് പോകാൻ വേണ്ടി പല സ്ത്രീകളും ഉപയോഗിക്കുന്ന വാഷിംഗ് പ്രോഡക്ടുകൾ ഉണ്ട്..
അവ പലതും ഇന്ന് വിപണിയിൽ അവൈലബിൾ ആണ്.. ഇത് ഉപയോഗിച്ച് നമ്മൾ ഒരുപാട് തവണ ക്ലീൻ ചെയ്യുമ്പോൾ നമ്മുടെ യൂറിനറി ട്രാക്കിൽ ഉള്ള പി എച്ചിൽ വ്യത്യാസം വരാം.. അതുപോലെ ആ സ്കിൻ ഒരുപാട് ഡ്രൈ ആയി പോവാം.. അത് ഡീഹൈഡ്രേഷൻ സംഭവിക്കാൻ ആയിട്ടും സാധ്യതയുണ്ട്.. പലപ്പോഴും പ്രകൃതിപരമാണ് നാച്ചുറൽ ആണ് യാതൊരു സൈഡ് എഫക്ടുകളും ഇല്ല എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും ഇവ വിപണിയിൽ എത്തുന്നത്.. പക്ഷേ ഇവ പലപ്പോഴും നമ്മുടെ സ്കിന്നിന് കൂടുതൽ ഡ്രൈ ആക്കുകയും അതിൻറെ പി എച്ച് അളവ് മാറ്റുകയും ചെയ്യുന്നു.. അത് പല രീതിയിലുള്ള അലർജികളും അതുമൂലം കൂടുതൽ യൂറിനറി ഇൻഫെക്ഷൻസ് ഉണ്ടാവുകയും ചെയ്യുന്നു..