ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ കാഴ്ചപ്പാടിനെ കുറിച്ചുള്ള കാര്യങ്ങളാണ്.. അതായത് ചില ആളുകൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് എവിടുന്നാ വരുന്നത് എന്ന് ചോദിക്കുമ്പോൾ കോഴിക്കോട് അല്ലെങ്കിൽ എറണാകുളത്തു നിന്നാണ് അങ്ങനെ പല സ്ഥലങ്ങളിൽ നിന്നും പറയാറുണ്ട്.. അപ്പോൾ എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിച്ചാൽ പറയും എന്റെ ഡോക്ടറെ ഒന്നും പറയണ്ട.. ആകെ പ്രശ്നമാണ്.. തല മുതൽ കാൽ വരെ പ്രശ്നങ്ങളാണ്.. തലവേദനയാണ് കഴുത്തു വേദനയുണ്ട് അതുപോലെ ഷുഗർ ഉണ്ട് പ്രഷർ ഉണ്ട്.. ശരീരത്തിൽ ആകെ വേദനകളാണ് വെരിക്കോസ് വെയിൻ ഉണ്ട്.. ഇങ്ങനെ ഫുൾ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്..
ഇതെല്ലാം കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാവും എങ്ങനെയാണ് അവർ അവരുടെ പ്രശ്നത്തെ കണ്ടിരിക്കുന്നത് എന്ന്.. കാരണം നമ്മൾ പറയുന്ന ഓരോ വാക്കുകൾക്കും അത്ര സ്ട്രോങ്ങ് ആയിട്ടുള്ള ഒരു പവർ ഉണ്ട്.. ആ പവർ നമ്മൾ തിരിച്ചറിഞ്ഞെങ്കിൽ അതിന്റെ ഗുണങ്ങളും ദോഷങ്ങളും നമുക്ക് മനസ്സിലാവും.. അത് എന്തിനാണ് തിരിച്ചറിയണം എന്ന് പറയുന്നത് എന്നുവച്ചാൽ നമ്മൾ ഒരു മാറാരോഗിയാണ് അല്ലെങ്കിൽ ഒരു പ്രശ്നക്കാരനാണ് എന്ന രീതിയിലേക്ക് വരുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ മാറിയാലും നമ്മൾ നമ്മളുടെ മൈൻഡ് പറയും ആയിട്ടില്ല എന്ന്..
അങ്ങനെ വരുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത് നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റണം.. നിങ്ങൾ ഇങ്ങനെയല്ല പറയേണ്ടത്..ആരെങ്കിലും വിശേഷങ്ങൾ ചോദിക്കുമ്പോൾ നമ്മുടെ ബുദ്ധിമുട്ടുകളും രോഗങ്ങളും മാത്രം എടുത്തു പറയുന്നത് കുറയ്ക്കണം.. ചില പ്രായമുള്ള ആളുകൾ പറയാറുണ്ട് എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിക്കുമ്പോൾ ആകെ ബുദ്ധിമുട്ടുകളാണ്.. പണ്ടത്തെപ്പോലെ ഒന്നും നടക്കാൻ വയ്യ.. പണ്ടത്തെപ്പോലെ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല ഓർമ ലഭിക്കുന്നില്ല.. ഇങ്ങനെ പറയുന്നതൊക്കെ വയസ്സാകുമ്പോൾ വരുന്ന കാര്യങ്ങളാണ്..