ഡിപ്രഷൻ എന്ന വിഷാദരോഗം.. ഇക്കാര്യങ്ങൾ അറിയാതെ പോയാൽ നിങ്ങൾ ഒരു നിത്യ രോഗിയായി മാറും.. വിശദമായ അറിയുക..

ജീവിതത്തിൽ ദുഃഖവും വിഷാദവുമൊക്കെ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ വളരെ വിരളമായിരിക്കും അല്ലേ.. ഇല്ലെന്നുതന്നെ പറയാം പക്ഷേ സാധാരണ ഗതിയിൽ നമുക്ക് എന്തെങ്കിലും ഒരു സങ്കടമോ വിഷമമോ ഒക്കെ ഉണ്ടായിക്കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ അല്ലെങ്കിൽ ഒരുപാട് സമയമെടുത്ത് പഴയ സന്തോഷത്തിലേക്ക് പ്രസരിപ്പിലേക്ക് തിരിച്ചെത്തും. നമ്മൾ തമാശകൾ കേട്ടാൽ ശരിക്കും അതുപോലെ തിരിച്ച് തമാശകൾ പറയും.. ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ എല്ലാം പഴയ സന്തോഷത്തോടുകൂടി തന്നെ മുന്നോട്ടു പോകും.. എന്നാൽ ചില ആളുകൾ ഇത്തരത്തിലുള്ള സങ്കടങ്ങളും വിഷാദങ്ങളും വന്നു കഴിഞ്ഞാൽ അവർ ദീർഘകാലം അതിൽ തന്നെ വീണു പോകുകയോ.. അല്ലെങ്കിൽ അവരുടെ അവസ്ഥയിൽ നിന്ന് കരകയറാൻ പറ്റാത്ത ഒരു രീതിയിലേക്ക് വരികയും ചെയ്യും..

ഈയൊരു അവസ്ഥ ആണ് വിഷാദരോഗം അല്ലെങ്കിൽ ഡിപ്രഷൻ എന്ന് പറയുന്നത്.. ഈ ഡിപ്രഷൻ എന്നു പറയുന്നത് മനുഷ്യൻറെ ചിന്തകളെയും പ്രവർത്തികളെയും അതുപോലെ ഇമോഷൻസിനെയും ബാധിക്കുന്ന ഒരുതരം മാനസിക രോഗം തന്നെയാണ് ഈ ഡിപ്രഷൻ എന്നു പറയുന്നത്.. ഇപ്പോൾ നമ്മുടെ അടുത്ത് കൗൺസിലിങ്ങിന് വരുന്ന ഭൂരിഭാഗം പ്രശ്നങ്ങളിലും നല്ലൊരു പങ്ക് വിഷാദരോഗം കൊണ്ട് വിഷമിക്കുന്നതാണ്.. ഈ ലോക്ക് ഡൗൺ വന്നത് എല്ലാം വിഷാദരോഗികളുടെ എണ്ണം വളരെ കൂട്ടിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം..

വിഷാദരോഗികളുടെ എണ്ണം എടുത്തു കഴിഞ്ഞാൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾക്കാണ്.. സ്കൂൾ അടച്ചു പൂട്ടിയത് കൊണ്ട് കുട്ടികൾക്ക് കളികൾ ഇല്ല.. കൂട്ടുകാരില്ല അതുകൊണ്ടുതന്നെ കുട്ടികളിലെ വിഷാദരോഗം വളരെയധികം കൂടിയിട്ടുണ്ട്.. അതുപോലെ യുവാക്കളിൽ ആണെങ്കിൽ ജോലി നഷ്ടപ്പെട്ട ആളുകൾ.. ബിസിനസ് അതുപോലെ സാമ്പത്തികം നഷ്ടങ്ങൾ അതുകൊണ്ടുതന്നെ അവരുടെ കുടുംബ ബന്ധങ്ങളിൽ ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ.. ഇതെല്ലാം തന്നെ ലോക്ക് ഡൗൺ കാരണം ജനങ്ങളിൽ ഒരുപാട് കൂടിയിട്ടുണ്ട്..