ഷുഗറിന് മരുന്ന് കഴിച്ചു തുടങ്ങേണ്ടത് എപ്പോൾ മുതലാണ്.. മരുന്ന് കഴിച്ചു തുടങ്ങിയാൽ ഇത് ജീവിതാവസാനം വരെ കഴിക്കേണ്ട ആവശ്യമുണ്ടോ.. വിശദമായി അറിയുക..

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം സാധാരണ ഹോസ്പിറ്റലിൽ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട വരുന്ന ആൾക്കാരുടെ ഇടയിൽ പൊതുവേ ഉണ്ടാകുന്ന ചില തെറ്റിദ്ധാരണകൾക്ക് ഒരു ക്ലാരിഫിക്കേഷൻ ചെയ്യാൻ വേണ്ടിയാണ്.. കൂടുതലും ഡയബറ്റിസ് ബന്ധപ്പെട്ട് വരുന്ന ആളുകളിൽ പൊതുവേ ഉള്ള ഒരു തെറ്റിദ്ധാരണ എന്നുപറയുന്നത് ഡയബറ്റിസിന് മരുന്ന് കഴിച്ചു തുടങ്ങിയാൽ പിന്നീട് അത് നിർത്താൻ പറ്റില്ല എന്നുള്ളതാണ്.. ഇതുകൊണ്ട് തന്നെ പലരും ഡയബറ്റിസ് ഉണ്ട് എന്ന് അറിഞ്ഞാലും മരുന്നു കഴിക്കാൻ മടിയാണ്.. അപ്പോൾ അതിന് അടിസ്ഥാനം ആയി അവർ വിചാരിക്കുന്നത് ഡയബറ്റിസ് ബ്ലഡ് ഷുഗർ നോർമൽ മിക്ക ആളുകൾക്കും അറിയാം..

ഫാസ്റ്റിക് ഷുഗർ അതായത് ഭക്ഷണം കഴിഞ്ഞ നോക്കുമ്പോൾ 140 നു മുകളിൽ പോവുകയാണെങ്കിൽ ഷുഗർ ആണ് ഇത് എല്ലാവർക്കും അറിയാം.. പക്ഷേ ആ സമയത്ത് ഒന്നും അവർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടാത്തത് കൊണ്ട് അവർ വിചാരിക്കുന്നത് ഇപ്പോൾ മരുന്ന് കഴിക്കേണ്ട ആവശ്യമില്ല അത് തനിയെ പൊയ്ക്കോളും എന്നാണ്..

അവസാനം ട്രീറ്റ്മെൻറ് എടുക്കാൻ വരുന്നത് മിക്കവാറും വളരെയധികം ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതായത് വളരെ ദാഹം അതുപോലെ വെയിറ്റ് കുറയുന്നു.. ക്ഷീടത്ത് തളർച്ച എല്ലാം ഉണ്ടായിക്കഴിയുമ്പോൾ ആണ് പലരും വരുന്നത്.. അല്ലെങ്കിൽ എന്തെങ്കിലും സെക്കണ്ട്രി ആയിട്ടുള്ള ഇൻഫെക്ഷൻ ഉണ്ടാവുമ്പോൾ പഴുപ്പ് ഉണ്ടാകുമ്പോൾ ആണ് ആളുകൾ മരുന്ന് കഴിക്കാൻ തുടങ്ങുന്നത് തന്നെ.. അപ്പോഴേക്കും നല്ലൊരു സമയം അതിക്രമിച്ച കഴിഞ്ഞിരിക്കും..