ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും.. ജീവിതം ഒരുതരത്തിലും കോഞ്ഞാട്ട ആകാതിരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഈ വീഡിയോ കാണാതെ പോകരുത്..

ഇന്ന് മാനസിക ആരോഗ്യരംഗത്തെ കള്ള നാണയങ്ങളെ തിരിച്ചറിയുക എന്നൊരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും എൻറെ മുൻപിൽ കൗൺസിലിങ്ങിന് വന്നിരുന്നു.. ഭാര്യയും ഭർത്താവും തമ്മിലുള്ള മാനസിക ഐക്യം കുറവ്.. ഭർത്താവിനെ മദ്യപാനം മൂലമുള്ള സ്ഥിരമായ വഴക്കുകൾ.. എത്ര പ്രശ്നങ്ങൾക്ക് പരിഹാരമായി അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട പല ആളുകളും പോയി കണ്ടു.. അവർ ബേസിക് ഒരു ക്രിസ്ത്യൻ ആളുകളാണ്..

എങ്കിൽ പോലും അവർ അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും ചെയ്തു നോക്കി.. പക്ഷേ വിശ്വാസങ്ങൾ കൊണ്ട് മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല.. അങ്ങനെ ഇരിക്കുന്ന സമയത്ത് അവരുടെ തൊട്ടടുത്തുള്ള ഒരു സ്ത്രീ പറഞ്ഞു ഇനിയിപ്പോൾ ചെയ്യാൻ ആയിട്ടുള്ളത് നമ്മുടെ ബോർഡർ സൈഡിൽ ഒരു സന്യാസി ഉണ്ട്.. അദ്ദേഹം വളരെ ഫേമസ് ആണ്..

അദ്ദേഹം ഒരുപാട് കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്.. ഒരുപാട് പേർക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.. ചുട്ട കോഴിയെ വരെ പറപ്പിക്കുന്ന ആളാണ്.. ഇത്തരത്തിലുള്ള സംസാരങ്ങൾ കേട്ട് ആ ഭാര്യയും ഭർത്താവും ഏതായാലും ആ സന്യാസിയെ പോയി കാണാൻ തീരുമാനിച്ചു.. ഭർത്താവിൻറെ മദ്യപാനം മൂലം ഇവർക്കിടയിൽ കുറെ വർഷങ്ങളായി സാമ്പത്തികപരമായ അകൽച്ചകൾ ഉണ്ട്.. പ്രത്യേകിച്ച് ഇദ്ദേഹത്തിന് മദ്യപാനവുമായി ബന്ധപ്പെട്ട ലൈംഗിക മരവിപ്പ്.. ഉദ്ധാരണക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു..