എൻറെ അടുത്ത് കൗൺസിലിങ്ങിന് വരുന്ന ഒരുപാട് ആളുകൾ കുട്ടികൾ ആയിക്കോട്ടെ അല്ലെങ്കിൽ മുതിർന്ന ആളുകൾ ആയിക്കോട്ടെ.. അവരുടെയൊക്കെ പല മാനസിക സംഘർഷങ്ങളും ആയിട്ട് വരുന്ന ആളുകൾ ഉണ്ട്.. ചിലരെ സംബന്ധിച്ചിടത്തോളം അത് വലിയ രോഗലക്ഷണങ്ങൾ ആയിട്ട് തന്നെ ഉണ്ടാവും.. ഇത് രോഗലക്ഷണങ്ങൾ ആയിക്കോട്ടെ അല്ലെങ്കിൽ മാനസികസംഘർഷങ്ങൾ ആയിക്കോട്ടെ ഇതുപോലെ പലതും ആണെങ്കിൽ പോലും അവരുടെയൊക്കെ ഇത് ഉണ്ടാകാനുള്ള മൂല കാരണങ്ങളിലേക്ക് ചെന്ന് ആ കാരണങ്ങളിലേക്ക് നമ്മൾ തേടിപ്പോവുമ്പോൾ അതിലെ പ്രധാനപ്പെട്ട കാരണങ്ങളിൽ വളരെ കോമൺ കാണുന്ന ഒരുപാട് കാര്യങ്ങളിൽ ഒരു കാരണം എന്ന് പറയുന്നത്.
അവരുടെ അമ്മ അവരെ ഗർഭം ധരിച്ചിരുന്ന സമയത്ത് അവർ മാനസികമായും ശാരീരികമായും വല്ല സംഘർഷങ്ങൾ ആവാം.. ഒരു കുട്ടി രൂപപ്പെടുന്നത് അല്ലെങ്കിൽ അവരുടെ സ്വഭാവം രൂപപ്പെടുന്നത് കുട്ടികളിലൂടെ മാത്രമല്ല അമ്മ ഗർഭം ധരിച്ച തുടങ്ങുന്ന ആ നിമിഷം മുതൽ ആ കുട്ടിയുടെ സ്വഭാവം രൂപീകരിച്ച തുടങ്ങുന്നുണ്ട്.. അപ്പോൾ പുതിയൊരു തലമുറയെ വാർത്തെടുക്കുവാൻ ആരോഗ്യവും ശാരീരികവുമായ ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ ഗർഭ കാല സമയത്ത് ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്..